ആഭ്യന്തര മന്ത്രിയുടെ പേരിൽ നിക്ഷേപം, സാമ്പത്തിക സ്ഥിരത ബന്ധപ്പെട്ട് വ്യാജ വാർത്ത പ്രചരിക്കുന്നുണ്ടെന്ന് കുവൈത്ത് ഇൻഫർമേഷൻ മന്ത്രാലയം
മന്ത്രിയുടെ ഏത് പ്രസ്താവനയും ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഔദ്യോഗിക അംഗീകൃത ചാനലുകൾ വഴിയോ ഇൻഫർമേഷൻ മന്ത്രാലയം വഴിയോ മാത്രമാണ് പ്രസിദ്ധീകരിക്കുന്നതെന്ന് മന്ത്രാലയം

കുവൈത്ത് സിറ്റി: സമൂഹ മാധ്യമങ്ങളിൽ കുവൈത്ത് ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് യൂസുഫ് സഊദ് അൽ സബാഹുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രചരിക്കുന്നുണ്ടെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. നിക്ഷേപം, സാമ്പത്തിക സ്ഥിരത എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന പ്രസ്താവന വ്യാജമാണെന്നും ആർട്ടിഫിഷ്യൽ ഇന്റലിജെന്റ്സ് വഴി നിർമിച്ചതാണെന്നും മന്ത്രാലയം സ്ഥിരീകരിക്കുന്നു. മന്ത്രിയുടെ ഏത് പ്രസ്താവനയും ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഔദ്യോഗിക അംഗീകൃത ചാനലുകൾ വഴിയോ അല്ലെങ്കിൽ ഇൻഫർമേഷൻ മന്ത്രാലയം വഴിയോ മാത്രമാണ് പ്രസിദ്ധീകരിക്കുന്നതെന്നും മന്ത്രാലയം പറയുന്നുണ്ട്. എല്ലാവരും വാർത്തയിൽ കൃത്യത ഉറപ്പുവരുത്തണം. കെട്ടിച്ചമച്ച വാർത്തകൾക്ക് പിന്നാലെ പോകരുതെന്നും വിവരങ്ങൾ വിശ്വസനീയമായ ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് മാത്രം സ്വീകരിക്കണമെന്നും മന്ത്രാലയം അഭ്യർഥിച്ചു.
Next Story
Adjust Story Font
16

