Quantcast

കുവൈത്തിൽ സ്ത്രീകൾക്കായി ഭീമമായ തുക സാമ്പത്തിക സഹായം

സ്ത്രീകളുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം

MediaOne Logo

Gulf Desk

  • Updated:

    2026-11-01 16:22:00

Published:

1 Nov 2026 8:05 PM IST

കുവൈത്തിൽ സ്ത്രീകൾക്കായി ഭീമമായ തുക സാമ്പത്തിക സഹായം
X

കുവൈത്ത് സിറ്റി: കുവൈത്തിൽ വിവാഹമോചിതരായ സ്ത്രീകൾക്കും വിധവകൾക്കും വീട്ടമ്മമാർക്കുമായി 1.15 കോടി കുവൈത്ത് ദിനാർ സാമ്പത്തിക സഹായം അനുവദിച്ചു. സാമൂഹികകാര്യ മന്ത്രാലയത്തിന് കീഴിലെ കുടുംബക്ഷേമ വിഭാഗത്തിന്റെ കണക്കുകൾ പ്രകാരം ആകെ 1,15,06,779.36 ദിനാറാണ് സഹായമായി പ്രഖ്യാപിച്ചത്. ഇതിൽ ഏറ്റവും ഉയർന്ന തുക ലഭിച്ചത് വീട്ടമ്മമാർക്കാണ്. 76,25,021.04 ദിനാർ ഇവർക്കായി അനുവദിച്ചു.

വിവാഹമോചിതരായ സ്ത്രീകൾക്ക് 30,93,501.59 ദിനാറും വിധവകൾക്ക് 7,88,256.73 ദിനാറുമാണ് ലഭിച്ചത്. പൗരന്മാരുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും സാമൂഹിക സ്ഥിരത ഉറപ്പാക്കുന്നതിനുമുള്ള സർക്കാർ നടപടികളുടെ ഭാഗമായാണ് സഹായം അനുവദിച്ചത്.

TAGS :

Next Story