സൂപ്പർ ഫ്രൈഡേ ഓഫറുമായി ലുലു ഹൈപ്പർ മാർക്കറ്റ്

ഒരാഴ്ച നീണ്ടുനിൽക്കുന്ന മേള അൽ ഖുറൈൻ ശാഖയിൽ ജനകീയ സോഷ്യൽ മീഡിയ താരം ഡോ. ഖോലൂദി ഉദ്ഘാടനം ചെയ്തു.

MediaOne Logo

Web Desk

  • Updated:

    2022-11-24 19:17:31.0

Published:

24 Nov 2022 3:08 PM GMT

സൂപ്പർ ഫ്രൈഡേ ഓഫറുമായി ലുലു ഹൈപ്പർ മാർക്കറ്റ്
X

കുവൈത്ത് സിറ്റി: സൂപ്പർ ഫ്രൈഡേ ഓഫറുമായി ലുലു ഹൈപ്പർ മാർക്കറ്റ്. ഒരാഴ്ച നീണ്ടുനിൽക്കുന്ന മേള അൽ ഖുറൈൻ ശാഖയിൽ ജനകീയ സോഷ്യൽ മീഡിയ താരം ഡോ. ഖോലൂദി ഉദ്ഘാടനം ചെയ്തു. ഇലക്ട്രോണിക്‌സ് ഇനങ്ങൾ, മൊബൈൽ ഫോൺ, ഐ.ടി അനുബന്ധ വസ്തുക്കൾ, ഗൃഹോപകരണങ്ങൾ, ഫാഷൻ, ഫൂട്‌വെയർ, കണ്ണട, സൗന്ദര്യവർധക വസ്തുക്കൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയവക്ക് 75 ശതമാനം വരെ ഡിസ്‌കൗണ്ട് ലഭിക്കും.

പലചരക്ക്, ഫ്രഷ് ഫുഡ് വിഭാഗങ്ങളിലും പ്രത്യേക കിഴിവുണ്ടാകും. യു.എ.ഇ, ഒമാൻ, ബഹ്റൈൻ, സൗദി അറേബ്യ, ഖത്തർ, ഈജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലും ഓഫറുകൾ ലഭിക്കും. കുവൈത്തിൽ പ്രമോഷൻ കാലയളവിൽ ഗൾഫ് ബാങ്കിൽനിന്നുള്ള യോഗ്യതയുള്ള ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് ഓൺലൈൻ പർച്ചേസുകളിൽ പൂജ്യം ശതമാനം ഇൻസ്റ്റാൾമെൻറ് സൗകര്യവും ലഭിക്കുമെന്ന് ലുലു മാനേജ്‌മെന്റ് അറിയിച്ചു.

TAGS :

Next Story