കുവൈത്തിൽ കമ്പനി പങ്കാളികൾക്ക് ഇനി ഓൺലൈനായി വർക്ക് പെർമിറ്റ് പുതുക്കാം
അഷൽ പോർട്ടൽ വഴിയാണ് സേവനം ലഭ്യമാകുക

കുവൈത്ത് സിറ്റി: കുവൈത്തിൽ കമ്പനി പങ്കാളികൾക്ക് തങ്ങളുടെ വർക്ക് പെർമിറ്റുകൾ സ്വന്തമായി പുതുക്കാൻ സഹായിക്കുന്ന പുതിയ ഇലക്ട്രോണിക് സേവനം പബ്ലിക് അതോറിറ്റി ഫോർ മാൻപവർ പ്രഖ്യാപിച്ചു. ഡിജിറ്റൽ പരിവർത്തനം ശക്തമാക്കുന്നതിനും ഉപഭോക്താക്കൾക്കുള്ള നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.
അതോറിറ്റിയുടെ ഔദ്യോഗിക ഓൺലൈൻ പോർട്ടലായ “അഷൽ” വഴിയാണ് സേവനം ലഭ്യമാകുക. കമ്പനി പങ്കാളികൾക്ക് ഇനി മുതൽ മറ്റ് സർവീസ് സെന്ററുകളെ ആശ്രയിക്കാതെ നേരിട്ട് ഓൺലൈൻ വഴി അതിവേഗം വർക്ക് പെർമിറ്റുകൾ പുതുക്കാൻ സാധിക്കും. ഉപഭോക്താക്കൾക്ക് അഷൽ പോർട്ടലിലൂടെ വളരെ എളുപ്പത്തിൽ പുതുക്കൽ പ്രക്രിയ പൂർത്തിയാക്കാൻ സാധിക്കും.
Next Story
Adjust Story Font
16

