Quantcast

മെട്രോ മെഡിക്കല്‍ ഗ്രൂപ്പ്‌ അഞ്ചാമത് ശാഖ ഖൈത്താനില്‍ പ്രവര്‍ത്തനമാരംഭിച്ചു

MediaOne Logo

Web Desk

  • Published:

    11 Sep 2023 5:04 AM GMT

Metro Medical Group
X

കുവൈത്തിലെ ആതുരശുശ്രൂഷാരംഗത്തെ പ്രമുഖ ശൃംഖലയായ മെട്രോ മെഡിക്കല്‍ ഗ്രൂപ്പ്‌ അഞ്ചാമത് ശാഖ ഖൈത്താനില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇന്ത്യൻ അംബാസിഡര്‍ ഡോ. ആദർശ് സ്വൈക "മെട്രോ ഖൈത്താൻ" ഉദ്ഘാടനം ചെയ്തു.

ഉദ്ഘാടനത്തോടനുബന്ധിച്ച് ഡിസംബർ എട്ടുവരെ മൂന്നുമാസം നീണ്ടുനിൽക്കുന്ന നിരവധി ഓഫറുകൾ മെട്രോ മാനേജ്മെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. സ്പെഷാലിറ്റി ഡോക്ടർമാർ ഉൾപ്പെടെ എല്ലാ ഡോക്ടർമാരുടെയും കൺസൾട്ടേഷൻ ഫീസ് ഒരു ദിനാർ മാത്രമായിരിക്കും. ബോഡി ചെക്കപ്പിന് 12 ദിനാറും ലാബ് ഉൾപ്പെടെയുള്ള മറ്റു സർവിസുകൾക്ക് 50 ശതമാനം വരെയും ഡിസ്‌കൗണ്ട് ഏർപ്പെടുത്തിയതായും മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ ചെയർമാനും സി.ഇ.ഒയുമായ മുസ്തഫ ഹംസ അറിയിച്ചു.

രാവിലെ ഏഴുമുതൽ രാത്രി 11 വരെ പ്രവർത്തിക്കുന്ന ഖൈത്താൻ മെട്രോയിൽ ഇന്റേണൽ മെഡിസിൻ, ഗൈനക്കോളജി, പീഡിയാട്രിക്, ഡെർമറ്റോളജി, ഡെന്റൽ, ജനറൽ മെഡിസിൻ തുടങ്ങിയ വിഭാഗങ്ങളും ലാബ്, എക്സ്റേ, അൾട്രാസൗണ്ട്, ഫാർമസി എന്നീ സൗകര്യങ്ങളും ലഭ്യമാണ്.

ഇന്ത്യൻ സ്ഥാനപതിക്ക് പുറമെ വിവിധ രാജ്യങ്ങളിലെ അംബാസിഡര്‍മാരും നയതന്ത്ര പ്രതിനിധികളും കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും ബിസിനസ്‌ സാമൂഹിക സാംസ്കാരിക മേഖലകളിലെ മറ്റു പ്രമുഖരും ഒരുമിച്ചു റിബൺ മുറിച്ച് ഉദ്ഘാടനം ചെയ്‌തത് ചടങ്ങിന് മാറ്റുകൂട്ടി. മെട്രോ മെഡിക്കൽ ഗ്രൂപ് മാനേജിങ് പാർട്ണർ ഡോ. ബിജി ബഷീർ, ഡയറക്ടർമാരായ ഡോ. അത്ബി അൽ ഷമ്മരി, ജാവേദ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

TAGS :

Next Story