Quantcast

നൂതന ചികിത്സാ സംവിധാനങ്ങളുമായി മെട്രോ മെഡിക്കൽ ഗ്രൂപ്പ്

MediaOne Logo

Web Desk

  • Published:

    25 May 2023 8:16 AM IST

metro medical group
X

കുവൈത്തിലെ ആതുരസേവനരംഗത്തെ പ്രമുഖരായ മെട്രോ മെഡിക്കൽ ഗ്രൂപ്പിൽ അതി നൂതനചികിത്സ സംവിധാനങ്ങൾ ഒരുക്കുന്നു.

ഫ്യൂജി കമ്പനിയുമായി സഹകരിച്ചാണ് ആധുനിക സംവിധാനങ്ങൾ വിവിധ ശാഖകളില്‍ സജ്ജീകരിക്കുന്നത്. ഉടൻ തുടങ്ങുന്ന പുതിയ ബ്രാഞ്ചുകളിലും എം.ആർ.ഐ, എക്സ്റേ, കാർഡിയാക് സി.ടി, മാമ്മോഗ്രാഫി, അൾട്രാസൗണ്ട്, എൻഡോസ്കോപ്പ് തുടങ്ങിയ ലേറ്റസ്റ്റ് മെഡിക്കല്‍ സംവിധാനങ്ങള്‍ ഒരുക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു.

പദ്ധതി നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി ഫ്യൂജി ജപ്പാന്‍, ഡിവിഷൻ മാനേജര്‍ അസുഷി താതേഷിയും പ്രതിനിധി സംഘവും മെട്രോ സന്ദർശിച്ചു. പുതിയ നൂതന മെഡിക്കല്‍ സംവിധാനങ്ങള്‍ മെട്രോയില്‍ ഒരുക്കന്നതിലൂടെ കുവൈത്തിലെ സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസമാകുമെന്ന് മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാനും സി.ഇ.ഒയുമായ മുസ്തഫ ഹംസ അറിയിച്ചു.

TAGS :

Next Story