Quantcast

മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ പുതിയ ക്ലിനിക്ക് ഖൈത്താനില്‍

ഗ്രൂപ്പിന്റെ കുവൈത്തിലെ അഞ്ചാമത്തെ ക്ലിനിക്കാണ് പ്രവർത്തനം ആരംഭിക്കുന്നത്

MediaOne Logo

Web Desk

  • Published:

    5 Sept 2023 5:57 PM IST

Metro Medical group
X

മിതമായ നിരക്കിൽ ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങളുമായി മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ കുവൈത്തിലെ അഞ്ചാമത്തെ ക്ലിനിക്ക് ‘ഖൈത്താൻ മെട്രോ’ പ്രവർത്തനം ആരംഭിക്കുന്നു. സെപ്റ്റംബർ എട്ടിന് വൈകുന്നേരം അഞ്ചിന് കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈഖ ഉദ്ഘാടനം നിർവഹിക്കുമെന്ന് ഗ്രൂപ്പ് ചെയർമാനും സി.ഇ.ഒയുമായ മുസ്തഫ ഹംസ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

വിവിധ രാജ്യങ്ങളിലെ അംബാസഡർമാർ, മന്ത്രിമാർ, കുവൈത്തിലെ സാമൂഹിക-സാംസ്കാരിക നേതാക്കൾ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.ഉദ്ഘാടനത്തിന്റെ ഭാഗമായി വിവിധ മെഡിക്കൽ സേവനങ്ങൾക്ക് ഡിസ്കൌണ്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഡോക്ടർമാരുടെ കൺസൾട്ടേഷന് മൂന്നുമാസത്തേക്ക് ഒരു കുവൈത്ത് ദീനാർ, മൂന്ന് മാസത്തേക്കുള്ള എല്ലാ മെഡിക്കൽ സേവനങ്ങൾക്കും 50 ശതമാനം വരെ ഡിസ്കൌണ്ട് , 12 കുവൈത്ത് ദീനാറിന് മൂന്ന് മാസത്തേക്ക് ഫുൾ ബോഡി ചെക്കപ്പ് തുടങ്ങിയ ഇളവുകളാണ് പ്രഖ്യാപിച്ചത്.

വിശാലമായ കാർ പാർക്കിങ് ഏരിയയും ഒരുക്കിയിട്ടുണ്ട്. സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി കഴിഞ്ഞ എട്ട് വർഷത്തിനിടെ 80,000ൽ അധികം രോഗികള്‍ക്ക് സൗജന്യ മെഡിക്കൽ സേവനങ്ങൾ നൽകിയെന്നും സമാന പ്രവർത്തനങ്ങൾ തുടരുമെന്നും മുസ്തഫ ഹംസ വ്യക്തമാക്കി.

TAGS :

Next Story