Quantcast

കുവൈത്തില്‍ വാഹനങ്ങളില്‍ രൂപമാറ്റം നടത്തുന്നതിന് നിയന്ത്രണം വരുന്നു

വാഹനങ്ങൾ കൂടുതലായി അപകടത്തിൽപ്പെടുന്ന സാഹചര്യത്തിലാണ് പുതിയ നടപടി.

MediaOne Logo

Web Desk

  • Published:

    27 Nov 2023 12:42 AM IST

Modification of vehicles to be restricted in Kuwait
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ വാഹനങ്ങളില്‍ രൂപമാറ്റം നടത്തുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. വാഹനങ്ങളിലെ അടിസ്ഥാനപരമായ മാറ്റങ്ങൾ വരുത്താനുള്ള എക്സിക്യൂട്ടീവ് ചട്ടങ്ങളിലാണ് പുതിയ ഭേദഗതി വരുത്തിയത്.

പുതിയ നിയമ പ്രകാരം ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിൽ നിന്നും മുൻകൂർ അനുമതി വാങ്ങി വാഹങ്ങള്‍ക്ക് ആവശ്യമായ മാറ്റം വരുത്താമെന്ന് അധികൃതര്‍ വ്യക്തമാക്കി. വാഹനങ്ങൾ കൂടുതലായി അപകടത്തിൽപ്പെടുന്ന സാഹചര്യത്തിലാണ് പുതിയ നടപടി.

അനധികൃതമായി വാഹന രൂപമാറ്റം വരുത്തുന്ന കമ്പനികള്‍ക്കെതിരെയും സ്ഥാപനങ്ങള്‍ക്കെതിരെയും നടപടികള്‍ സ്വീകരിക്കാന്‍ പുതിയ ഭേദഗതി വ്യവസ്ഥ ചെയ്യുന്നു. അതിനിടെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ പിടിച്ചെടുക്കും. വരും ദിവസങ്ങളില്‍ രാജ്യത്ത് പരിശോധന കർശനമാക്കാനാണ് മോട്ടോർ വാഹന വകുപ്പ് വിഭാഗത്തി‍ന്റെ തീരുമാനം.

TAGS :

Next Story