Quantcast

അൽ മുല്ല എക്സ്ചേഞ്ചിന്റെ പുതിയ ശാഖ പ്രവർത്തനം ആരംഭിച്ചു

MediaOne Logo

Web Desk

  • Published:

    21 Aug 2023 5:11 AM GMT

Al mulla
X

കുവൈത്തിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ അൽ മുല്ല എക്സ്ചേഞ്ചിന്റെ 114 ാമത് ശാഖ പ്രവർത്തനം ആരംഭിച്ചു.

സാൽമിയയിൽ ആരംഭിച്ച അൽ മുല്ല എക്സ്ചേഞ്ചിന്റെ പുതിയ ശാഖയുടെ ഉത്ഘാടനം അൽ മുല്ല എക്‌സ്‌ചേഞ്ച് ചെയർമാൻ അബ്ദുല്ല നജീബ് അൽ മുല്ല നിർവഹിച്ചു.

അൽ മുല്ല ഫിനാൻഷ്യൽ സർവീസ് ഡയറക്ടർ പ്രവീൺ സിംഗ്, അസിസ്റ്റന്റ് ജനറൽ മാനേജർ ന്യൂട്ടൻ ജോസഫ് എന്നിവരും ഉദ്ഘാടനത്തിൽ പങ്കെടുത്തു. ബിസിനസ്‌ വിപുലീകരിക്കുന്നതോടൊപ്പം അൽ മുല്ല എക്സ്ചേഞ്ച് ഉപഭോക്തകൾക്ക് മികച്ച സേവനം നല്‍കുന്നതിന്‍റെ ഭാഗമായാണ് പുതിയ ശാഖ ആരംഭിച്ചത്. ഉപഭോക്താക്കൾ പ്രതീക്ഷിക്കുന്ന അതേ നിലവാരത്തിലുള്ള മികവോടെ പുതിയ ശാഖയിൽ നിന്നും സേവനങ്ങൾ ലഭ്യമാക്കുമെന്നും മാനേജ്മെന്റ് അറിയിച്ചു.

TAGS :

Next Story