Quantcast

തീവ്രവേനലിന്റെ അവസാന ഘട്ടത്തിലേക്ക് കടന്ന് കുവൈത്ത്; ആഗസ്റ്റ് 11 മുതൽ പുതിയ സീസൺ

വരും ദിവസങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത

MediaOne Logo

Web Desk

  • Published:

    7 Aug 2025 4:27 PM IST

തീവ്രവേനലിന്റെ അവസാന ഘട്ടത്തിലേക്ക് കടന്ന് കുവൈത്ത്; ആഗസ്റ്റ് 11 മുതൽ പുതിയ സീസൺ
X

കുവൈത്ത് സിറ്റി: കുവൈത്തിൽ വേനൽക്കാലത്തിന്റെ അവസാന ഘട്ടമായ കലിബിൻ സീസൺ ആരംഭിക്കുന്നതായി അൽഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. ഓഗസ്റ്റ് 11നാണ് ഈ കാലഘട്ടം ആരംഭിക്കുന്നത്. അതിരൂക്ഷമായ ചൂടിൽ നിന്ന് താപനില കുറഞ്ഞുതുടങ്ങുന്നതിന്റെ സൂചനയാണ് ഈ സീസൺ. 13 ദിവസമാണ് കലിബിൻ സീസൺ നീണ്ടുനിൽക്കുന്നത്. ഈ കാലഘട്ടത്തെ തുടർന്ന് സുഹൈൽ നക്ഷത്രം ദൃശ്യമാകുന്നതോടെ അറേബ്യൻ ഉപദ്വീപിലെ കഠിനമായ വേനലിന് ഔദ്യോഗികമായി അവസാനമാകും.

കുവൈത്തിൽ വരും ദിവസങ്ങളിൽ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ചിലയിടങ്ങളിൽ നേരിയ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പിന്റെ ആക്ടിംഗ് ഡയറക്ടർ ധരാർ അൽ അലി അറിയിച്ചു. വെള്ളിയാഴ്ച മുതൽ തീരപ്രദേശങ്ങളിൽ ഈർപ്പം കൂടുതലായിരിക്കും. നേരിയതോ മിതമായതോ ആയ കാറ്റ് തുറന്ന പ്രദേശങ്ങളിൽ പൊടിക്ക് കാരണമായേക്കാം. കൂടാതെ, ചിതറിയ മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കലിബിൻ സീസണിലും ഉയർന്ന താപനില അനുഭവപ്പെടുമെങ്കിലും, അന്തരീക്ഷത്തിൽ ഈർപ്പം വർധിക്കുന്നത് പകൽ സമയത്തെ ചൂടിന് ചെറിയ ശമനം നൽകും. കാലിബിൻ സീസണിന്റെ പുരോഗതിയോടെ ഭൂമിയുടെ ഉപരിതലം ക്രമേണ തണുക്കുകയും, ശേഷം കൂടുതൽ മിതമായ കാലാവസ്ഥയിലേക്ക് മാറുകയും ചെയ്യും.

TAGS :

Next Story