കുവൈത്തിലെ അൽസ്വബിയ റോഡിൽ വാഹനാപകടം;ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്
ഇന്ന് പുലർച്ചെയായിരുന്നു അപകടം

കുവൈത്ത് സിറ്റി: കുവൈത്തിലെ അൽസ്വബിയ റോഡിൽ വാഹനങ്ങൾ കൂട്ടിമുട്ടിയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെയായിരുന്നു അപകടം.അഗ്നിശമന സേനയും രക്ഷാപ്രവർത്തകരും ചേർന്ന് അപകടത്തിൽപെട്ടവരെ വാഹനത്തിൽ നിന്ന് പുറത്തെടുക്കുകയും പ്രാഥമിക ചികിത്സ നൽകുകയും ചെയ്തു. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ അറിയിച്ചു.
Next Story
Adjust Story Font
16

