Quantcast

മീഡിയവണ്‍ 'ഗീത് മല്‍ഹാര്‍ സംഗീത വിരുന്നി'ന്റെ പാസ്സ് വിതരണം ആരംഭിച്ചു

MediaOne Logo

Web Desk

  • Published:

    31 May 2022 7:53 AM GMT

മീഡിയവണ്‍ ഗീത് മല്‍ഹാര്‍ സംഗീത വിരുന്നിന്റെ  പാസ്സ് വിതരണം ആരംഭിച്ചു
X

മീഡിയവണ്‍ കുവൈത്ത് പ്രേക്ഷകര്‍ക്കായി അണിയിച്ചൊരുക്കുന്ന ഗീത് മല്‍ഹാര്‍ സംഗീത വിരുന്നിന്റെ പാസ്സ് വിതരണം മെട്രോ മെഡിക്കല്‍ കെയര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ മുസ്തഫ ഹംസ ഉദ്ഘാടനം ചെയ്തു. സാല്‍മിയ സൂപ്പര്‍ മെട്രോയില്‍ നടന്ന ചടങ്ങില്‍ മീഡിയവണ്‍ കുവൈത്ത് എക്‌സക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അന്‍വര്‍ സയീദ്, ശരീഫ് പി.ടി, ഫിറോസ് ഹമീദ്, ഷാഫി പി.ടി, നിജാസ് കാസിം, റുഷ്ദിന്‍, ആസിഫ്, മുഹമ്മദ് റൈഹാന്‍ എന്നിവര്‍ പങ്കെടുത്തു.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന്റെ തിളക്കത്തില്‍ മലയാളികളുടെ പ്രിയ ഗായകരായ സിത്താര ബാലകൃഷ്ണനും ഹിശാം അബ്ദുല്‍ വഹാബും ഒരുമിച്ചെത്തുന്ന മീഡിയവണ്‍ ഗീത് മല്‍ഹാര്‍, ജൂണ്‍ പത്തിന് വൈകിട്ട് ആറു മുതല്‍ മൈതാന്‍ ഹവല്ലി അമേരിക്കന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വച്ചാണ് അരങ്ങേറുന്നത്.

ഗായകന്‍ കണ്ണൂര്‍ ഷെരീഫും ഫാസില ബാനു അക്ബര്‍ ഖാന്‍, ലക്ഷ്മി ജയന്‍ തുടങ്ങിയ യുവനിരയിലെ പ്രമുഖ ഗായകരും മീഡിയാവണ്ണിലെ എം80 മൂസയായി മലയാളി പ്രേക്ഷകരുടെ മനംകവര്‍ന്ന വിനോദ് കോവൂരും പരിപാടിയില്‍ പങ്കെടുക്കും. mediaonekuwait എന്ന ഫേസ്ബുക്ക് പേജ് വഴിയോ www.geetmalharkw.com എന്ന വെബ്‌സൈറ്റ് വഴിയോ പരിപാടിയിലേക്കുള്ള പാസുകള്‍ ലഭ്യമാണെന്നും സംഘാടകര്‍ അറിയിച്ചു.

TAGS :

Next Story