Quantcast

കുവൈത്തില്‍ ബ്ലഡ് മണി ഇസ്‌ലാമിക നിയമത്തിന് അനുസൃതമാണെന്ന് ഉറപ്പാക്കാൻ നിർദ്ദേശം

MediaOne Logo

Web Desk

  • Published:

    12 Sep 2023 7:38 PM GMT

Kuwait
X

കുവൈത്തില്‍ ബ്ലഡ് മണി ഇസ്‌ലാമിക നിയമത്തിന് അനുസൃതമാണെന്ന് ഉറപ്പാക്കാൻ നിയമ നിര്‍മ്മാണവുമായി പാര്‍ലിമെന്റ് അംഗം മുഹമ്മദ് ഹയേഫ്. പത്തായിരം കുവൈത്ത് ദിനാറാണ് നിലവില്‍ രക്തപ്പണമായി വ്യവസ്ഥ ചെയ്യുന്നത്‌.

ദയാധനത്തിന്‍റെ കാര്യത്തില്‍ നീതി പാലിക്കണമെന്നും ഓരോരുത്തരുടെയും അവകാശങ്ങള്‍ പൂര്‍ണമായി നല്‍കണമെന്നും ഹയേഫ് പറഞ്ഞു. ഇസ്ലാമിക നിയമ പ്രകാരം കൊല്ലപ്പെട്ടവന്‍റെ ബന്ധുക്കള്‍ക്ക് ദയാധനം നല്‍കി ശിക്ഷയില്‍ നിന്നും പ്രതിക്ക് ഇളവ് നല്‍കാം.ഓരോ കേസുകളിലെയും ദയാധനം നൽകുന്നതിനു പുറമേ കോടതി വിധിച്ച ശിക്ഷയും അനുഭവിക്കേണ്ടിവരും.

മരണത്തിന് കാരണമായ അപകടത്തിൽ മരിച്ചയാൾക്കു പങ്കുണ്ടെങ്കിൽ അതിന്‍റെ തോത് കണക്കാക്കി ദയാധനത്തിൽ കുറവു വരുത്താം.പുതിയ നിര്‍ദ്ദേശപ്രകാരം 4,250 ഗ്രാം സ്വര്‍ണ്ണമോ അല്ലെങ്കില്‍ അതിന് തുല്യമായ കുവൈത്ത് ദിനാറോ മൂന്ന് വർഷത്തിനുള്ളിൽ ഗഡുക്കളായി അടയ്ക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. കൂടാതെ ഇരകൾക്ക് ബ്ലഡ് മണി മുഴുവനായോ ഭാഗികമായോ ലഭിക്കുവാന്‍ ആവശ്യമായ നപടികള്‍ സ്വീകരിക്കണമെന്നും ഹയേഫ് ആവശ്യപ്പെട്ടു.

TAGS :

Next Story