Quantcast

കുവൈത്തിൽ വൈദ്യുതി ഉപയോഗത്തിൽ റെക്കോർഡ് വർധന

വേനലിൽ 15,500 മെഗാവാട്ട് വരെ ഉപഭോഗം വർധിക്കുമെന്ന് ജലം വൈദ്യുതി മന്ത്രാലയം കണക്കാക്കിയിരുന്നെങ്കിലും നിഗമനങ്ങൾ തെറ്റിച്ചുകൊണ്ട് എക്കാലത്തെയും ഉയർന്ന സൂചികയാണ് രേഖപ്പെടുത്തിയത്.

MediaOne Logo

Web Desk

  • Updated:

    2022-08-08 18:34:10.0

Published:

8 Aug 2022 9:26 PM IST

കുവൈത്തിൽ വൈദ്യുതി ഉപയോഗത്തിൽ റെക്കോർഡ് വർധന
X

കുവൈത്ത് സിറ്റി: കുവൈത്തിൽ വൈദ്യുതി ഉപയോഗത്തിൽ റെക്കോർഡ് വർധന രേഖപ്പെടുത്തി. 15900 മെഗാവാട്ട് വൈദ്യുതിയാണ് ഞായറാഴ്ച കുവൈത്തിൽ ഉപയോഗിക്കപ്പെട്ടത്. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും ഉയർന്ന പ്രതിദിന ഉപഭോഗം രോഖപ്പെടുത്തുന്നത്.

താപനില 49 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയ ഞായറാഴ്ചയാണ് കുവൈത്തിന്റെ വൈദ്യുതി ഉപഭോഗം റെക്കോർഡ് ഭേദിച്ചത്. വേനലിൽ 15,500 മെഗാവാട്ട് വരെ ഉപഭോഗം വർധിക്കുമെന്ന് ജലം വൈദ്യുതി മന്ത്രാലയം കണക്കാക്കിയിരുന്നെങ്കിലും നിഗമനങ്ങൾ തെറ്റിച്ചുകൊണ്ട് എക്കാലത്തെയും ഉയർന്ന സൂചികയാണ് രേഖപ്പെടുത്തിയത്. രാജ്യത്ത് എല്ലാവർഷവും വേനൽ കാലങ്ങളിൽ വൈദ്യുതി ഉപയോഗം വർധിക്കാറുണ്ട് .ആഗസ്റ്റ് മുതൽ സെപ്റ്റംബർ അവസാനം വരെ വേനലിന്റെ പാരമ്യതയിലാണ് സ്ഥിരമായി ഉയർന്ന ഉപഭോഗം രേഖപ്പെടുത്താറുള്ളത്. കനത്ത ചൂടിൽ എയർകണ്ടീഷണറുകൾ കൂടുതലായി പ്രവർത്തിപ്പിക്കുന്നതാണ് ഉപഭോഗം ഉയരാൻ കാരണം.

ഊർജം സംരക്ഷിക്കുന്നതിനും ആവശ്യമായ അറ്റകുറ്റപ്പണികൾ ഉറപ്പാക്കുന്നതിനുമായി മന്ത്രാലയം ആവശ്യമായ നടപടികൾ കൈക്കൊണ്ടതായി അധികൃതർ അറിയിച്ചു. ഇന്ധനത്തിന്റെ ലഭ്യതയും താപനിലയും അനുസരിച്ച് 1500 മുതൽ 2000 മെഗാവാട്ട് വരെ വൈദ്യുതിയുടെ കരുതൽ ഉണ്ട് എന്നാൽ ഉപഭോഗം ഇതേരീതിയിൽ തുടർന്നാൽ ഉത്പാദന കേന്ദ്രങ്ങളിലെ സമ്മർദം ഒഴിവാക്കുന്നതിനും, ഊർജകാര്യക്ഷമത ഉയർത്തുന്നതിനും ലോഡ് ഷെഡിങ് പോലുള്ള നിയന്ത്രണങ്ങൾ ആവശ്യമായേക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ സൂചന നൽകി.

TAGS :

Next Story