Quantcast

ക്വാറന്റൈന്‍ കാലയളവിലെ ലംഘനം; ശ്ലോനിക് ആപ്പ് വഴി നിരീക്ഷിക്കണം കര്‍ശനമാക്കും

MediaOne Logo

Web Desk

  • Published:

    11 Jan 2022 2:15 PM GMT

ക്വാറന്റൈന്‍ കാലയളവിലെ ലംഘനം; ശ്ലോനിക് ആപ്പ് വഴി നിരീക്ഷിക്കണം കര്‍ശനമാക്കും
X

കുവൈത്ത് സിറ്റി: കോവിഡ് ബാധിച്ച് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ ക്വാറന്റൈന്‍ കാലാവധിയുട കാര്യത്തില്‍ ആരോഗ്യ മന്ത്രാലയം പുതിയ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചു. വാക്‌സിന്‍ എടുത്തവര്‍ 7 ദിവസവും, വാക്‌സിന്‍ എടുക്കാത്തവര്‍ 10 ദിവസവും ക്വാറന്റൈന്‍ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണമെന്നാണ് പുതിയ പ്രോട്ടോക്കോളില്‍ പറയുന്നത്.

രോഗികളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവര്‍ വാക്‌സിന്‍ എടുത്തവരാണെങ്കില്‍ 7 ദിവസവും വാക്‌സിന്‍ എടുക്കാത്തവരാണെങ്കില്‍ 14 ദിവസവും ക്വാറന്റൈനില്‍ തുടരണം. പുതിയ മാനദണ്ഡങ്ങളെല്ലാം ശ്ലോനിക് ആപ്പുമായി ബന്ധിപ്പിച്ചായിരിക്കും നിരീക്ഷണം നടത്തുക.

അതു പോലെ, കുവൈത്തിലേക്ക് വരുന്ന യാത്രക്കാരുടെ ഹോം ക്വാറന്റൈന്‍ നടപടിക്രമങ്ങള്‍ ആരോഗ്യ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും സിവില്‍ ഏവിയേഷന്‍ ഡയരക്ടറേറ്റും ശ്ലോനിക് ആപ്പിലൂടെയാണ് നിരീക്ഷിക്കുക. രാജ്യത്തേക്ക് വരുന്നവരെല്ലാം നിര്‍ബന്ധമായി ആപ്പ് ഡൗണ്‍ലോഡ് ചെയ്യണമെന്നും മന്ത്രാലയം ഉണര്‍ത്തിയിട്ടുണ്ട്.

TAGS :

Next Story