കുവൈത്ത് സമുദ്രാതിർത്തിയിൽ നങ്കൂരമിടുന്നതിന് നിയന്ത്രണം
നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

കുവൈത്ത് സിറ്റി: കുവൈത്ത് സമുദ്രാതിർത്തിയിൽ നങ്കൂരമിടുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി ആഭ്യന്തര മന്ത്രാലയം. ഫൈലാക ദ്വീപ് മുതൽ റാസ് സാൽമിയ വരെയുള്ള, കടൽത്തീരവുമായി ബന്ധിപ്പിച്ചിട്ടുള്ള ശുദ്ധജല ലൈനുകളിൽ, ബോട്ടുകൾ നങ്കൂരമിടുന്നതിനാണ് അധികൃതര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
ഇത് സംബന്ധമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഭൂപടവും കോർഡിനേറ്റുകളും ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
Next Story
Adjust Story Font
16

