സൗദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ കുവൈത്തിലെത്തി
കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബർ അസ്സബാഹുമായി ഒപെക് പ്രതിനിധി സംഘത്തലവൻമാരും ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാനും കൂടിക്കാഴ്ച നടത്തി
സൗദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ കുവൈത്തിലെത്തി. ബയാൻ കൊട്ടാരത്തിൽ കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബർ അസ്സബാഹുമായി ഒപെക് പ്രതിനിധി സംഘത്തലവൻമാരും ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാനും കൂടിക്കാഴ്ച നടത്തി.
ആഗോള എണ്ണ വിപണിയിലെ വിലയിടിവ് തടയുന്നതിനും വിപണി സ്ഥിരത കൈവിരിക്കുന്നതിനും പ്രതിദിന ഉല്‍പാദനം വെട്ടിചുരുക്കാന്‍ ഒപെക് പ്ലസ് കൂട്ടായ്മ നേരത്തെ തീരുമാനം കൈകൊണ്ടിരുന്നു. ഒപെകിലെ ഏറ്റവും വലിയ ഉല്‍പാദകരായ സൗദി അറേബ്യ കഴിഞ്ഞ മാസത്തില്‍ അഞ്ചു ലക്ഷം ബാരലിന്റെ കുറവാണ് ഉല്‍പ്പാദനത്തില്‍ വരുത്തിയത്. ഈ വർഷാദ്യത്തിൽ കുത്തനെ കുതിച്ച എണ്ണവില അടുത്തിടെയാണ് താഴോട്ടു പോയത്.
ഉപപ്രധാനമന്ത്രിയും എണ്ണ മന്ത്രിയുമായ ഡോ. ബദർ അൽ മുഅല്ല, കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ സി.ഇ.ഒ ശൈഖ് നവാഫ് സൗദ് നാസർ അസ്സബാഹ്, സൗദി അംബാസഡർ സുൽത്താൻ ബിൻ സാദ് അൽ സൗദ് എന്നിവരും മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
Adjust Story Font
16