കുവൈത്തിൽ നാളെ ഒറ്റപ്പെട്ട മഴക്ക് സാധ്യത:കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
വെള്ളിയാഴ്ച വരെ താപനില ഗണ്യമായി കുറയും

കുവൈത്ത് സിറ്റി: വെള്ളിയാഴ്ച വരെ കുവൈത്തിൽ ഒറ്റപ്പെട്ട മഴയും പൊടിക്കാറ്റും മഞ്ഞും ഉണ്ടായേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇടയ്ക്കിടെ മഴയും തെക്കുകിഴക്കൻ കാറ്റും ശക്തമാകാമെന്ന് ആക്ടിംഗ് ഡയറക്ടർ ധരാർ അൽഅലി വ്യക്തമാക്കി.
അടുത്ത വെള്ളിയാഴ്ച വരെ താപനില ഗണ്യമായി കുറയുമെന്നും കാർഷിക മേഖലകളിലും മരുഭൂമി പ്രദേശങ്ങളിലും മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകി.
ഈ കാലയളവിൽ പകൽ താപനില 17 മുതൽ 20 ഡിഗ്രി സെൽഷ്യസ് വരെയും രാത്രി 4 മുതൽ 11 ഡിഗ്രി വരെ താഴെയെത്താനുമാണ് സാധ്യത. അതേസമയം, വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 15 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും ഇതോടെ പൊടിപടലങ്ങൾ രൂപപ്പെടാമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Next Story
Adjust Story Font
16

