ഇറാനിൽനിന്ന് കുവൈത്ത് പൗരന്മാരുടെ രണ്ടാമത്തെ ബാച്ച് രാജ്യത്ത് എത്തി
ആദ്യ സംഘം ശനിയാഴ്ച കുവൈത്തിൽ എത്തിയിരുന്നു

കുവൈത്ത് സിറ്റി: ഇറാനിൽനിന്ന് കുവൈത്ത് പൗരന്മാരുടെ രണ്ടാമത്തെ ബാച്ച് ഞായറാഴ്ച രാജ്യത്ത് എത്തി. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇവരെ ബന്ധുക്കളും മന്ത്രാലയ പ്രതിനിധികളും ചേർന്ന് സ്വീകരിച്ചു.
സംഘർഷ പശ്ചാത്തലത്തിൽ ഇറാനിൽ അകപ്പെട്ട കുവൈത്ത് പൗരന്മാർക്ക് സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കുന്നതിനായി വിദേശകാര്യ മന്ത്രാലയം പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. കുവൈത്തിലെയും ഇറാനിലെയും ബന്ധപ്പെട്ട ഭരണസംവിധാനങ്ങളുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
ഇറാനിൽ നിന്നുള്ള ആദ്യ സംഘം ശനിയാഴ്ച കുവൈത്തിൽ എത്തിയിരുന്നു. ഇറാനിലെ മുഴുവൻ കുവൈത്ത് പൗരന്മാരെയും തിരികെ എത്തിക്കുമെന്ന് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്‌യ മുമ്പ് വ്യക്തമാക്കിയിരുന്നു. വിമാന സർവീസുകൾ സുഗമമാക്കുന്നതിനുള്ള സഹായത്തിനും പൗരന്മാരുടെ സുരക്ഷിത തിരിച്ചുവരവിനും ഇറാനിയൻ, തുർക്ക്‌മെനിസ്താൻ അധികൃതർ നൽകിയ പിന്തുണയ്ക്കും മന്ത്രി നന്ദി രേഖപ്പെടുത്തി.
Adjust Story Font
16

