Quantcast

നിയമലംഘകരെ കണ്ടെത്തുന്നതിനായുള്ള സുരക്ഷാ പരിശോധന തുടരുന്നു

MediaOne Logo

Web Desk

  • Published:

    1 Jun 2023 4:15 PM IST

Security check in Kuwait
X

കുവൈത്തില്‍ നിയമലംഘകരെ കണ്ടെത്തുന്നതിനായുള്ള സുരക്ഷാ പരിശോധന തുടരുന്നു. റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ നിരവധി പേർ പിടിയിലായി.

സബാഹ് അൽ നാസർ, അബ്ദുല്ല അൽ മുബാറക് പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ 38 നിയമലംഘനങ്ങളിൽ നടപടി എടുത്തതായി അധികൃതര്‍ പറഞ്ഞു. കബ്ദ് പ്രദേശത്ത് നടന്ന പരിശോധനയിൽ താമസ നിയമവും തൊഴിൽ നിയമങ്ങളും ലംഘിച്ച 16 പേരെ അറസ്റ്റു ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

പരിശോധനകൾ തുടരുമെന്നും പിടിയിലാകുന്നവർക്കെതിരെ നാട് കടത്തല്‍ അടക്കമുള്ള കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

TAGS :

Next Story