Quantcast

കുവൈത്തിൽ വനിതാതൊഴിലാളികൾക്കായി സ്ഥാപിച്ച അഭയകേന്ദ്രം ഉടൻ തുറക്കും

തൊഴിലിടങ്ങളിൽ അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീ തൊഴിലാളികളെ പാർപ്പിക്കുന്നതിനായാണ് അഭയകേന്ദ്രം സ്ഥാപിച്ചത്

MediaOne Logo

Web Desk

  • Updated:

    2021-09-13 03:33:48.0

Published:

13 Sep 2021 3:21 AM GMT

കുവൈത്തിൽ വനിതാതൊഴിലാളികൾക്കായി സ്ഥാപിച്ച അഭയകേന്ദ്രം ഉടൻ തുറക്കും
X

കുവൈത്തിലെ അഹമ്മദിയിൽ വനിതാതൊഴിലാളികൾക്കായി സ്ഥാപിച്ച അഭയകേന്ദ്രം ഉടൻ തുറക്കും. സാങ്കേതിക തടസ്സങ്ങൾ നീക്കി അഭയകേന്ദ്രം പ്രവർത്തനക്ഷമമാക്കാനുള്ള നീക്കം സാമൂഹ്യക്ഷേമ മന്ത്രാലയം ആരംഭിച്ചു.

തൊഴിലിടങ്ങളിൽ അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീ തൊഴിലാളികളെ പാർപ്പിക്കുന്നതിനായാണ് അഭയകേന്ദ്രം സ്ഥാപിച്ചത്. സാമൂഹിക ക്ഷേമ മന്ത്രാലയത്തിന് കീഴിൽ കേന്ദ്രത്തിന്‍റെ നിർമാണം പൂർത്തിയാക്കുകയും അതിക്രമങ്ങൾക്ക് ഇരയാകുന്നവർക്ക് സഹായം നൽകാനുള്ള ഹോട്ട് ലൈന്‍ സംവിധാനം സ്ഥാപിക്കുകയും ചെയ്തിരുന്നു.

എന്നാൽ വിവിധ കാരണങ്ങളാൽ ഷെൽട്ടറിന്‍റെ പ്രവർത്തനം ആരംഭിച്ചിരുന്നില്ല. ബജറ്റ് കമ്മിയും കേസുകൾ കൈകാര്യം ചെയ്യാൻ പ്രാപ്തരായ ജീവനക്കാർ ഇല്ലാത്തതുമാണ് കേന്ദ്രം സജീവമാകാതിരിക്കാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്. കോവിഡ് പ്രതിസന്ധിയും പദ്ധതി വൈകാൻ കാരണമായിട്ടുണ്ട്. ഇപ്പോൾ തടസ്സങ്ങൾ പരിഹരിച്ചു ഷെൽട്ടർ പ്രവർത്തിക്കാനുള്ള ശ്രമങ്ങൾ ഉന്നത തലത്തിൽ ആരംഭിച്ചതായാണ് റിപ്പോർട്ട്.

TAGS :

Next Story