Quantcast

മൊഞ്ചോടെ ഷുവൈഖ്, നവീകരിച്ച ബീച്ച് ഒക്ടോബർ ഒന്നിന് തുറക്കും

നാഷണൽ ബാങ്ക് ഓഫ് കുവൈത്തിന്റെ മൂന്ന് ദശലക്ഷം ദീനാർ സംഭാവനയിലാണ് നവീകരണം

MediaOne Logo

Web Desk

  • Updated:

    2025-09-29 09:36:56.0

Published:

29 Sept 2025 2:29 PM IST

മൊഞ്ചോടെ ഷുവൈഖ്, നവീകരിച്ച ബീച്ച് ഒക്ടോബർ ഒന്നിന് തുറക്കും
X

 Shuwaikh with beauty, the renovated beach will open on October 1

കുവൈത്ത് സിറ്റി: ഷുവൈഖ് ബീച്ച് പദ്ധതി ഒക്ടോബർ ഒന്ന് ബുധനാഴ്ച ഉദ്ഘാടനം ചെയ്യുമെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി. നാഷണൽ ബാങ്ക് ഓഫ് കുവൈത്തിന്റെ മൂന്ന് ദശലക്ഷം ദീനാർ സംഭാവനയോടെ വികസിപ്പിച്ചെടുത്ത ഈ പദ്ധതി 1.7 കിലോമീറ്റർ ദൂരത്തിൽ വ്യാപിച്ചുകിടക്കുന്നതാണ്. പാരിസ്ഥിതികവും ആരോഗ്യപരവും കായികപരവുമായ വിനോദ ആവശ്യങ്ങൾ പരിഗണിച്ചുകൊണ്ട് വാട്ടർഫ്രണ്ടിനെ ആധുനിക വിനോദ കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്. നാല് വ്യത്യസ്ത മേഖലകളാണ് പദ്ധതിയിലുള്ളത്.

ഒന്നാമത്തെ മേഖലയിൽ കായിക മൈതാനങ്ങൾ, വിനോദ മേഖലകൾ, വിശാലമായ ഹരിത ഇടങ്ങൾ എന്നിവയും പള്ളി, വിശ്രമമുറികൾ, വാണിജ്യ കിയോസ്‌കുകൾ തുടങ്ങിയ നവീകരിച്ച സൗകര്യങ്ങൾ എന്നിവയുണ്ട്. കൂടാതെ, ഭാവിയിൽ കിയോസ്‌കുകൾ, എടിഎമ്മുകൾ, ഐടിഎമ്മുകൾ എന്നിവ സ്ഥാപിക്കാനുള്ള സ്ഥലവും ഇവിടെ ഒരുക്കിയിട്ടുണ്ട്.മണൽ ബീച്ചായ രണ്ടാം മേഖലയിൽ മരം കൊണ്ടുള്ള ബെഞ്ചുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഹരിത ഇടങ്ങൾ, മരങ്ങൾ, വിശ്രമ സ്ഥലങ്ങൾ എന്നിവയുള്ള മനോഹരമായ പൂന്തോട്ടവും ഇവിടെയുണ്ട്.നാലമത്തെ മേഖലയിലാണ് പദ്ധതിപ്രദേശത്തേക്കുള്ള പ്രവേശന കവാടം. ഈ ഭാഗത്ത് ഇന്ററാക്ടീവ് ഗെയിം, വിശാലമായ പുൽത്തകിടികൾ, ബഹുമുഖ ആവശ്യങ്ങൾക്കുള്ള മുറ്റങ്ങൾ എന്നിവയുമുണ്ട്.പൊതു ഇടങ്ങൾ മെച്ചപ്പെടുത്തുന്നതിനും താമസക്കാർക്കും സന്ദർശകർക്കും ആരോഗ്യകരവും സജീവവുമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് ഈ പദ്ധതി പ്രതിഫലിപ്പിക്കുന്നതെന്ന് മുനിസിപ്പാലിറ്റി പറഞ്ഞു.

TAGS :

Next Story