Quantcast

കുവൈത്തില്‍ ആറുപേരുടെ വധശിക്ഷ നടപ്പാക്കി

വധക്കേസില്‍ പ്രതികളായ മൂന്ന് കുവൈത്ത് പൗരന്മാരും രണ്ട് ഇറാനികളും ഒരു പാകിസ്താനിയുമാണ് ശിക്ഷിക്കപ്പെട്ടത്

MediaOne Logo

Web Desk

  • Published:

    5 Sept 2024 4:41 PM IST

Six people were executed in Kuwait
X

കുവൈത്ത് സിറ്റി: ഇന്ന് രാവിലെ ഏഴ് മണിക്ക് കുവൈത്ത് സെൻട്രൽ ജയിലിൽ ആറ് പേരുടെ വധശിക്ഷ നടപ്പാക്കി. ക്രിമിനൽ എക്‌സിക്യൂഷൻ പ്രോസിക്യൂഷനാണ് വധശിക്ഷ നടപ്പാക്കിയത്. വധക്കേസില്‍ പ്രതികളായ മൂന്ന് കുവൈത്ത് പൗരന്മാരും രണ്ട് ഇറാനികളും ഒരു പാകിസ്താനിയുമാണ് ശിക്ഷിക്കപ്പെട്ടത്. എന്നാൽ, സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ കുവൈത്ത് യുവതിയുടെ വധശിക്ഷ അവസാന നിമിഷം പിൻവലിച്ചു. ഇരയുടെ അവകാശികൾ ദിയാധനം സ്വീകരിച്ച് മാപ്പ് നൽകിയതിനെ തുടർന്നാണ് നടപടി.

സുരക്ഷാ വൃത്തങ്ങളിൽനിന്ന് ലഭിച്ച വിവരമനുസരിച്ച്, ആറ് പുരുഷന്മാരും ഒരു സ്ത്രീയും ഉൾപ്പെടെ കൊലപാതകത്തിന് ശിക്ഷിക്കപ്പെട്ട ഏഴ് പേർക്കാണ് കോടതി വധശിക്ഷ വിധിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് കുവൈത്തില്‍ അവസാനമായി വധശിക്ഷ നടപ്പാക്കിയത്.

TAGS :

Next Story