Quantcast

സ്മാർട്ട്ഫോൺ കള്ളക്കടത്ത്: കുവൈത്തിൽ പ്രവാസിയെ നാടുകടത്തി

സ്വന്തം നാട്ടിലേക്കുള്ള യാത്രക്കാർക്ക് കുവൈത്ത് എയർപോർട്ടിൽ വെച്ച് സ്ഥിരമായി ഫോൺ നൽകിയതിനെ തുടർന്നാണ് നടപടി

MediaOne Logo

Web Desk

  • Published:

    21 Jun 2024 6:12 PM IST

Smartphone smuggling: expatriate deported in Kuwait
X

കുവൈത്ത് സിറ്റി: സ്മാർട്ട്ഫോൺ കള്ളക്കടത്ത് നടത്തിയതിന് കുവൈത്തിൽ പ്രവാസിയെ നാടുകടത്തി. സ്വന്തം നാട്ടിലേക്കുള്ള യാത്രക്കാർക്ക് കുവൈത്ത് എയർപോർട്ടിൽ വെച്ച് സ്ഥിരമായി ഫോൺ നൽകിയതിനെ തുടർന്നാണ് നടപടി. അസാധാരണ രീതിയിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം പതിവായി സന്ദർശിച്ച പ്രവാസിയെ അധികൃതർ നിരീക്ഷിക്കുകയായിരുന്നു. ഈ വ്യക്തി സ്വന്തം നാട്ടിലേക്ക് പോകുന്ന യാത്രക്കാർക്ക് സ്മാർട്ട്‌ഫോണുകൾ നൽകാൻ ശ്രമിക്കുന്നത് നിരവധി തവണ അധികൃതർ കണ്ടെത്തി. പത്തിലേറെ തവണ ഇത്തരത്തിൽ പെരുമാറുന്നത് കണ്ടതിനെ തുടർന്ന് പ്രവാസിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. തന്റെ പ്രവൃത്തിയിലൂടെ ലാഭം നേടിയതായി പിന്നീട് അദ്ദേഹം സമ്മതിച്ചു. ഇതോടെ പ്രതിയെ നാടുകടത്തുകയും രാജ്യത്ത് വീണ്ടും പ്രവേശിക്കുന്നതിൽ നിന്ന് വിലക്കപ്പെട്ടവരുടെ പട്ടികയിൽ പേര് ചേർക്കുകയും ചെയ്തു.

നിയമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തുന്നതിനും തടയുന്നതിനുമായി കുവൈത്ത് വിമാനത്താവളത്തിലെ നീക്കങ്ങളുടെ ഭാഗമായാണ് നാടുകടത്തൽ. രാജ്യത്തെ മുഴുവൻ വിമാനത്താവളവും വിപുല നിരീക്ഷണ സംവിധാനവും ഹൈ-ഡെഫനിഷൻ ക്യാമറകളും കൊണ്ട് സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. ഇത് സമഗ്രമായ കവറേജ് ഉറപ്പാക്കുന്നുണ്ട്.

Next Story