Quantcast

കുവൈത്ത് വ്യോമാതിർത്തി ലക്ഷ്യമിട്ട് ആക്രമണം; ഇതുവരെ കണ്ടെെത്തിയത് 394 ഡ്രോണുകളും 212 ബാലിസ്റ്റിക് മിസൈലുകളും

എല്ലാ ആക്രമണങ്ങളും ആകാശത്തുതന്നെ പ്രതിരോധിച്ചതായി അധികൃതർ

MediaOne Logo

Web Desk

  • Published:

    6 March 2026 10:43 AM IST

So far, 394 drones and 212 ballistic missiles have been detected in attacks targeting Kuwaiti airspace.
X

കുവൈത്ത് സിറ്റി കുവൈത്ത് വ്യോമാതിർത്തി ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളിൽ ഇതുവരെ 394 ഡ്രോണുകളും 212 ബാലിസ്റ്റിക് മിസൈലുകളും കണ്ടെത്തിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. എല്ലാ ആക്രമണങ്ങളും ആകാശത്തുതന്നെ പ്രതിരോധിച്ചതായും അധികൃതർ വ്യക്തമാക്കി.

അതേസമയം ഇറാന്‍ ആക്രമണത്തില്‍ കുവൈത്ത് സൈന്യത്തിലെ 67 ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റവർക്ക് ആവശ്യമായ വൈദ്യസഹായം നൽകിവരികയാണെന്നും എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ഔദ്യോഗിക വക്താവ് ബ്രിഗേഡിയർ ജനറൽ സൗദ് അൽ-ഒതൈബി പറഞ്ഞു. രണ്ട് പേർ ഇപ്പോഴും മെഡിക്കൽ നിരീക്ഷണത്തിലാണെന്നും അദ്ദേഹം അറിയിച്ചു.

TAGS :

Next Story