Quantcast

കുവൈത്തിൽ ​ഗതാ​ഗത നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി

മനഃപൂർവം ​ഗതാ​ഗതം തടസ്സപ്പെടുത്തൽ, അശ്രദ്ധമായ ഡ്രൈവിം​ഗ്, നിയമവിരുദ്ധമായ ഓവർടേക്കിം​ഗ് എന്നിവക്കെതിരെയാണ് നടപടി

MediaOne Logo

Web Desk

  • Published:

    6 Oct 2025 12:39 PM IST

കുവൈത്തിൽ ​ഗതാ​ഗത നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി
X

കുവൈത്ത് സിറ്റി: ഗതാ​ഗത നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിയുമായി കുവൈത്ത് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ്. മനഃപൂർവം ​ഗതാ​ഗതം തടസ്സപ്പെടുത്തൽ, അശ്രദ്ധമായ ഡ്രൈവിം​ഗ്, നിയമവിരുദ്ധമായി ഓവർടേക്കിം​ഗ് എന്നിവക്കെതിരെയാണ് ഡിപ്പാർട്ട്മെന്റ് നടപടി സ്വീകരിക്കുന്നത്. നിയമലംഘകരുടെ വാഹനങ്ങൾ രണ്ട് മാസത്തേക്ക് കണ്ടുകെട്ടുകയും, ഇവർക്ക് 15 മുതൽ 20 കുവൈത്ത് ദിനാർ വരെ പിഴ ചുമത്തുകയും ചെയ്യും. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും റോഡിലെ ഡ്രൈവർമാരുടെ പെരുമാറ്റം മെച്ചപ്പെടുത്തുന്നതിനുമാണ് നടപടി.

രാജ്യത്ത് ​ഗതാ​ഗതക്കുരുക്ക് ദിനംപ്രതി വർധിച്ചു വരികയാണ്. റോഡിലെ ഡ്രൈവർമാരുടെ മോശം പെരുമാറ്റം മറ്റുള്ളവരുടെ ജോലിയെയും ദൈനംദിന ജീവിതത്തെയും വലിയ രീതിയിൽ ബാധിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. എല്ലാ നിയമലംഘനങ്ങളും കോടതിയിലേക്ക് റഫർ ചെയ്യുമെന്നും പ്രവാസി ഡ്രൈവർമാർ ആവർത്തിച്ച് പിടിക്കപ്പെട്ടാൽ നാടുകടത്തൽ പോലുള്ള നടപടിക്രമങ്ങൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

TAGS :

Next Story