കുവൈത്തിൽ തമ്പ് ക്യാമ്പിങ് സീസൺ തുടങ്ങി

21 വയസ്സിന് മുകളിലുള്ളവർക്ക് മുനിസിപ്പാലിറ്റിയുടെ വെബ്സൈറ്റ് വഴി തമ്പിന് അപേക്ഷിക്കാം

MediaOne Logo

Web Desk

  • Updated:

    2021-11-15 17:27:35.0

Published:

15 Nov 2021 5:27 PM GMT

കുവൈത്തിൽ തമ്പ് ക്യാമ്പിങ് സീസൺ തുടങ്ങി
X

കുവൈത്തിൽ നാലു മാസം നീണ്ടു നിൽക്കുന്ന ക്യാമ്പിങ് സീസണ് തുടക്കമായി. നവംബർ 15 മുതൽ മാർച്ച് 15 വരെയാണ് മരുഭൂമിയിൽ ശൈത്യകാല തമ്പുകളിൽ താമസിക്കുന്ന സീസൺ. മുനിസിപ്പാലിറ്റി നിർണ്ണയിച്ചു നൽകിയ മരുപ്രദേശങ്ങളിൽ മാത്രമാണ് തമ്പുകൾ പണിയാൻ അനുമതിയുള്ളത്. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഇത്തരത്തിൽ സ്ഥലം നിർണയിച്ചിട്ടുണ്ട്. തണുപ്പ് ആരംഭിക്കാത്തതിനാൽ തമ്പുകൾ സജീവമായിട്ടില്ല. ലൈസൻസ് നേടിയ പലരും ഇരുമ്പ് കുറ്റികൾ അടിച്ച് സ്ഥലം ബുക്ക് ചെയ്തിട്ടുണ്ട്. തണുപ്പാസ്വദിച്ചു കൊണ്ട് മരുഭൂമിയിൽ രാപാർക്കൽ അറബികളുടെ പാരമ്പര്യത്തിന്റെ ഭാഗമാണ്.

സ്വദേശികളെ പോലെ വിദേശികൾക്കും തമ്പടിക്കാൻ മുനിസിപ്പാലിറ്റി അനുമതി നൽകാറുണ്ട്. തമ്പ് മേഖലകളിൽ പരിശോധനക്കായി മുനിസിപ്പൽ- പരിസ്ഥിതി വകുപ്പുകൾക്ക് കീഴിൽ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. 21 വയസ്സിന് മുകളിലുള്ളവർക്ക് മുനിസിപ്പാലിറ്റിയുടെ വെബ്സൈറ്റ് വഴി തമ്പിന് അപേക്ഷിക്കാം. കോവിഡ് വ്യാപനം രൂക്ഷമായിരുന്നതിനാൽ കഴിഞ്ഞ വർഷം ക്യാമ്പിങിന് അനുമതി നൽകിയിരുന്നില്ല. ഏതായാലും ഇക്കുറി തമ്പുപകരണങ്ങൾ വിൽക്കുന്ന കടകളിൽ ഒക്റോബർ അവസാനത്തോടെ തിരക്ക് തുടങ്ങിയിരിക്കുകയാണ്.

TAGS :

Next Story