Quantcast

മാറ്റിവച്ച അമീര്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഫൈനല്‍ ഇന്ന്

MediaOne Logo

Web Desk

  • Published:

    24 May 2022 8:38 AM GMT

മാറ്റിവച്ച അമീര്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഫൈനല്‍ ഇന്ന്
X

ഇന്നലെ നടക്കാനിരുന്ന അമീര്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഫൈനല്‍ ഇന്ന് നടക്കുമെന്ന് കുവൈത്ത് ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചു. ഇന്നലെ നടക്കേണ്ടിയിരുന്ന മത്സരം പൊടിക്കാറ്റ് മൂലമാണ് മാറ്റിവെച്ചത്.

ഫൈനല്‍ മത്സരത്തിനുള്ള ഒരുക്കങ്ങള്‍ ഇന്നലെ പൂര്‍ത്തിയായ ശേഷമാണ് പൊടി വീണ്ടും വില്ലനായെത്തിയത്. അന്തരീക്ഷം പൂര്‍ണമായി പൊടിയില്‍ മുങ്ങിയതിനാല്‍ കലാശപ്പോരാട്ടം മാറ്റിവയ്ക്കാന്‍ സംഘാടകര്‍ നിര്‍ബന്ധിതരാകുകയായിരുന്നു. കാലാവസ്ഥ അനുകൂലമായാല്‍ ഇന്ന് ജാബിര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പോരാട്ടത്തില്‍ കസ്മ സ്‌പോര്‍ട്‌സ് ക്ലബ് സാല്‍മിയ സ്‌പോര്‍ട്ടിങ്ങിനെ നേരിടും.

TAGS :

Next Story