Quantcast

മെഡിക്കൽ പരിശോധനാ കേന്ദ്രം മിഷ്‌രീഫിൽ നിന്ന് മാറ്റി

താൽക്കാലികമായാണ് മാറ്റമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

MediaOne Logo

Web Desk

  • Published:

    20 Feb 2023 7:39 PM GMT

The medical examination center has been shifted from Mishref
X

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസികളുടെ മെഡിക്കൽ പരിശോധനാ കേന്ദ്രം മിഷ്‌രീഫിൽ നിന്ന് ഷുവൈഖിലേക്ക് മാറ്റി. റുമൈതിയ ഹെൽത്ത് സെന്റർ തുറക്കുന്നത് വരെ താൽക്കാലികമായാണ് മാറ്റമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

മിഷ്‌രീഫ് എക്‌സിബിഷൻ ഗ്രൗണ്ട് ഹാൾ നമ്പർ എട്ടിലാണ് പ്രവാസി മെഡിക്കൽ പരിശോധനാ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. റുമൈതിയയിലെ പ്രവാസി മെഡിക്കൽ പരിശോധനാ കേന്ദ്രം തുറക്കുന്ന തീയതി ആരോഗ്യമന്ത്രാലയം ഉടൻ പ്രഖ്യാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

TAGS :

Next Story