Quantcast

കുവൈത്തിൽ അർബുദ ബാധിതരുടെ എണ്ണത്തിൽ വർധനയെന്നു റിപ്പോര്‍ട്ട്

വന്‍കുടലിനെ ബാധിക്കുന്ന അർബുദമാണ് കുവൈത്തിൽ കൂടുതൽ കണ്ടു വരുന്നതെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

MediaOne Logo

Web Desk

  • Published:

    4 Sep 2022 7:04 PM GMT

കുവൈത്തിൽ അർബുദ ബാധിതരുടെ എണ്ണത്തിൽ വർധനയെന്നു റിപ്പോര്‍ട്ട്
X

കുവൈത്തിൽ അർബുദ ബാധിതരുടെ എണ്ണത്തിൽ വർധനയെന്നു റിപ്പോര്‍ട്ട്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 10,885 ക്യാൻസർ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. വന്‍കുടലിനെ ബാധിക്കുന്ന അർബുദമാണ് കുവൈത്തിൽ കൂടുതൽ കണ്ടു വരുന്നതെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

ആരോഗ്യമന്ത്രാലയത്തിലെ പ്രമുഖ ഗാസ്ട്രോ എൻട്രോളജിസ്റ്റ് ഡോ വഫാ അൽ ഹഷാഷ് ആണ് ലോകാരോഗ്യസംഘടനയുടെകണക്കുകൾ ഉദ്ധരിച്ചു രാജ്യത്തെ അർബുദ രോഗികളുടെ എണ്ണം വർദ്ധിക്കുന്നതായി അഭിപ്രായപ്പെട്ടത്. വൻകുടൽ കാൻസർ ബാധിക്കുന്നവരുടെ എണ്ണത്തിലാണ് വാക്കിയ വർദ്ധനവ് കാണപ്പെടുന്നത്.

ലോകാരോഗ്യ സംഘടനയുടെ സ്ഥിതിവിവരക്കണക്കുകൾ അനുസരിച്ചു കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ ക്യാൻസർ ബാധിതരുടെ ആകെ എണ്ണം 10,885 ആയിരുന്നു. 2020ൽ മാത്രം കുവൈത്തിൽ 3,842 ക്യാൻസർ കേസുകളാണ് രേഖപ്പെടുത്തിയത്. ഇതിൽ ഏകദേശം 1,719പേർ മരണത്തിനു കീഴടങ്ങിയതായും ഡോക്ടർ വഫ ചൂണ്ടിക്കാട്ടി. ആഗോള തലത്തിൽ ക്യാൻസർ മരണങ്ങൾ 10 ദശലക്ഷത്തിലെത്തിയ വർഷമാണ് 2022 . രണ്ടു ദശകത്തിനുള്ളിൽ ഇത്‌ 28 ദശലക്ഷം കടന്നേക്കുമെന്നാണ് ലോകാരോഗ്യസംഘടന ആശങ്കപ്പെടുന്നത്.

ലോകത്ത് ഓരോ 5 പേരിലും ഒരാൾ അർബുദ ബാധിതരാകുമെന്നാണു ഇത് സൂചിപ്പിക്കുന്നതെന്നു ഡോ വഫ അൽ ഹഷാഷ് പറഞ്ഞു. കുവൈത്തിൽ വൻകുടൽ, ഗര്ഭപാത്രം, ശ്വാസകോശം, തൈറോയ്ഡ് എന്നിവയിലുണ്ടാകുന്ന അർബുദങ്ങൾ സ്ത്രീകളിൽ സാധാരണമാണെന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നതെന്നും അൽ ഹഷാഷ് ചൂണ്ടിക്കാട്ടി.

TAGS :

Next Story