Quantcast

കുവൈത്തില്‍ സ്ട്രോക്ക് ബാധിക്കുന്നവരുടെ എണ്ണം അധികരിക്കുന്നതായി ആരോഗ്യ മന്ത്രി

2017 മുതൽ 2021 വരെയുള്ള കാലയളവിലെ കണക്കുകളാണ് പുറത്ത് വിട്ടത്

MediaOne Logo

Web Desk

  • Published:

    17 Sep 2023 7:12 PM GMT

Kuwait Health Minister
X

കുവൈത്തില്‍ സ്ട്രോക്ക് ബാധിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധന. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ 68,964 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രി ഡോ.അഹമ്മദ് അൽ അവദി അറിയിച്ചു.

കഴിഞ്ഞ ദിവസം ദേശീയ അസംബ്ലിയില്‍ പാര്‍ലിമെന്റ് അംഗം മുഹൽഹൽ അൽ-മുദഫിന്‍റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. 2017 മുതൽ 2021 വരെയുള്ള കാലയളവിലെ കണക്കുകളാണ് മന്ത്രി പുറത്ത് വിട്ടത്. കോവിഡിന് ശേഷം സ്‌ട്രോക്ക് വരുന്നവരുടെ എണ്ണം വർധിച്ചു വരുന്നതായ റിപ്പോർട്ടുകള്‍ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്ന് അൽ അവദി പറഞ്ഞു.

ഈ വിഷയത്തില്‍ കൂടുതല്‍ പഠനം നടത്തേണ്ടതുണ്ട്. ഫാസ്റ്റ് ഫുഡ്, കൃത്യതയില്ലാത്ത ജീവിതശൈലി, പുകവലി, വ്യായാമകുറവ് എന്നീ ശീലങ്ങളും പ്രമേഹം, രക്താതിമർദം, ലിപിഡ് പ്രൊഫൈൽ തുടങ്ങിയ അസുഖങ്ങളും സ്‌ട്രോക്കിലേക്ക് നയിക്കുന്ന ഘടകങ്ങളാണെന്ന് ഡോ.അഹമ്മദ് അൽ അവദി വ്യക്തമാക്കി.

TAGS :

Next Story