Quantcast

സഹ്ൽ ആപ്പ് ഇനി ഇംഗ്ലീഷിലും ലഭ്യമാകും

അറബി അറിയാത്തവർക്കും ആപ്പിന്റെ സേവനങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം

MediaOne Logo

Web Desk

  • Published:

    24 Sept 2024 7:01 PM IST

സഹ്ൽ ആപ്പ് ഇനി ഇംഗ്ലീഷിലും ലഭ്യമാകും
X

കുവൈത്ത് സിറ്റി: ഇലക്‌ട്രോണിക് സേവനങ്ങൾക്കായുള്ള ഏകീകൃത ഗവൺമെന്റ് അപ്ലിക്കേഷനായ സഹ്ൽ ആപ്പ് ഇനി ഇംഗ്ലീഷിലും ലഭ്യമാകും. ഇംഗ്ലീഷ് വേർഷൻ ഉടൻ ലഭ്യമായേക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. എല്ലാത്തരം ഉപയോക്താക്കളെയും പരിഗണിച്ചാണ് ഇംഗ്ലീഷ് വേർഷൻ അപ്‌ഡേറ്റ് ചെയ്യുന്നത്. ഇതിലൂടെ അറബി അറിയാത്തവർക്കും സേവനങ്ങൾ ലഭ്യമാകും.

എന്നാൽ ഇംഗ്ലീഷ് വേർഷൻ റിലീസ് ചെയ്യുന്ന തിയതി അധികൃതർ പുറത്തുവിട്ടിട്ടില്ല. ഇതിലൂടെ അപ്ലിക്കേഷന് കൂടുതൽ റീച്ച് ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. പൗരന്മാർക്കും താമസക്കാർക്കും വിവിധ സർക്കാർ സേവനങ്ങൾ ഇപ്പോൾ സഹ്ൽ ആപ്പിലൂടെ ലഭ്യമാണ്.

TAGS :

Next Story