Quantcast

'റെന്റ് എ കാര്‍' സ്ഥാപനങ്ങള്‍ക്ക് പ്രത്യേക പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നു

MediaOne Logo

Web Desk

  • Published:

    18 April 2022 3:15 PM IST

റെന്റ് എ കാര്‍ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നു
X

കുവൈത്തില്‍ 'റെന്റ് എ കാര്‍' സ്ഥാപനങ്ങള്‍ക്ക് പ്രത്യേക പെരുമാറ്റച്ചട്ടം കൊണ്ടുവരാന്‍ നീക്കം. ആഭ്യന്തരമന്ത്രയാവും വാണിജ്യ മന്ത്രാലയവും സംയുക്തമായാണ് ഇത്തരമൊരു നീക്കത്തിന് തയാറെടുക്കുന്നത്.

കാര്‍ റെന്റല്‍ ഓഫീസുകയുമായി ബന്ധപ്പെട്ട പല തരത്തിലുളള ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഇരു മന്ത്രാലയങ്ങളും പ്രത്യേക പരിശോധനാ കാമ്പയിന്‍ ആരംഭിക്കുകയും നിയമലംഘനങ്ങള്‍ കണ്ടെത്തിയ നിരവധി ഓഫീസുകള്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.

ഇതിന്റെ തുടര്‍ച്ചയായാണ് റെന്റല്‍ ഇടപാടുകള്‍ക്ക് പ്രത്യേക പെരുമാറ്റ ചട്ടം ഏര്‍പ്പെടുത്താന്‍ ആലോചിച്ചിരിക്കുന്നത്. അടുത്തമാസം മുതല്‍ ഏകീകൃത സ്വഭാവത്തിലുളള ലീസിങ് കരാര്‍ നടപ്പിലാക്കാനും അധികൃതര്‍ ഒരുങ്ങുന്നതായാണ് ലഭ്യമാകുന്ന വിവരം.

TAGS :

Next Story