Quantcast

'സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ല' വ്യാജ വാർത്തകൾക്കെതിരെ പ്രതികരിച്ച് തലബാത്ത്

ഉപഭോക്താക്കളുടെ ഡാറ്റ സുരക്ഷിതമാണെന്നും കമ്പനി പറഞ്ഞു

MediaOne Logo

Web Desk

  • Published:

    7 March 2025 6:25 PM IST

സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ല വ്യാജ വാർത്തകൾക്കെതിരെ പ്രതികരിച്ച് തലബാത്ത്
X

കുവൈത്ത് സിറ്റി: സുരക്ഷ ലംഘനങ്ങളുണ്ടായിട്ടില്ലെന്നും പേയ്മെന്റ് വിവരങ്ങൾ ഉൾപ്പടെ ഉപഭോക്താക്കളുടെ മുഴുവൻ ഡാറ്റയും സുരക്ഷിതമാണെന്ന് കുവൈത്തിലെ പ്രമുഖ ഡെലിവറി പ്ലാറ്റ്ഫോമായ തലബാത്ത്. സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വാർത്തകൾക്ക് പിന്നാലെയാണ് തലബാത്ത് രം​ഗത്തു വന്നത്. "സോഷ്യൽ മീഡിയയിൽ തെറ്റായ വാർത്തകളാണ് പ്രചരിക്കുന്നത്. ഉപഭോക്താക്കൾക്ക‌ളുടെ എല്ലാ ഡാറ്റയും സുരക്ഷിതമായി തുടരുമെന്ന് ഞങ്ങൾ ഉറപ്പ് നൽകുന്നു. സാങ്കേതിക പ്രശ്നം മാത്രമാണുണ്ടായിരുന്നത്. അത് വേഗത്തിൽ പരിഹരിച്ചു. കൂടാതെ പേയ്‌മെന്റിന്റെയോ വ്യക്തിഗത വിവരങ്ങളുടെയോ കാര്യത്തിൽ ഒരു വീഴ്ചയും ഉണ്ടായില്ല." കമ്പനി എക്സിൽ കുറിച്ചു.

TAGS :

Next Story