Quantcast

യാചനക്ക് പിടികൂടുന്നവരെ നാടുകടത്തും: മുന്നറിയിപ്പുമായി കുവൈത്ത്

റമദാന് മുന്നോടിയായാണ് പരിശോധനകള്‍ ശക്തമാക്കുന്നത്

MediaOne Logo

അര്‍ച്ചന പാറക്കല്‍ തമ്പി

  • Updated:

    2023-03-11 17:03:03.0

Published:

11 March 2023 4:56 PM GMT

Those arrested for begging will be deported
X

ഭിക്ഷാടനത്തിനെതിരെയുള്ള സുരക്ഷാ ക്യാമ്പയിന്‍ ശക്തമാക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. റമദാന് മുന്നോടിയായാണ് പരിശോധനകള്‍ ശക്തമാക്കുന്നത്.

പൊതുസ്ഥലങ്ങളില്‍ ഭിക്ഷാടകർ പിടിയിലായാൽ ഉടൻ നാടുകടത്തും. ഇത്തരക്കാരെ സ്‌പോൺസർ ചെയ്യുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ നിയമ നടപടി കൈക്കൊള്ളുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു . റമദാന് മുന്നോടിയായി ഭിക്ഷാടനത്തിനെതിരായ പൊലീസിന്റെ വാര്‍ഷിക ക്യാമ്പയിനുമായി ബന്ധപ്പെട്ടാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

യാചകരെ കണ്ടെത്തുന്നതിനായി ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്സിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചതായി അധികൃതര്‍ അറിയിച്ചു. കുട്ടികളെയും സ്ത്രീകളെയും മുൻനിർത്തിയാണ് പള്ളികളിലും മറ്റും ഭിക്ഷാടനം നടക്കുന്നത് .രാജ്യത്തിന്റെ പല ഭാഗങ്ങളിലും നിരവധി പേര്‍ തങ്ങളുടെ ദുരിതാവസ്ഥ വിവരിച്ചു ഭിക്ഷയാചിക്കുന്നതായി പരാതികള്‍ ലഭിച്ചിട്ടുണ്ട്.പിടിയിലാകുന്നവരുടെ സ്‌പോൺസർമാർക്കെതിരെയും നടപടികൾ ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. കുവൈത്തിൽ യാചന നിയമം മൂലം നിരോധിച്ചിട്ടുണ്ട്.

TAGS :

Next Story