Quantcast

കുവൈത്തിൽ ഈ വർഷം മൂന്നുലക്ഷം വിദേശികൾക്ക് റെസിഡന്റ്സ് പെർമിറ്റ് നഷ്ടമായതായി താമസകാര്യവകുപ്പ്

2021 ജനുവരി ഒന്ന് മുതൽ നവംബർ 15 വരെയുള്ള കാലയളവിൽ 316700 വിദേശികളുടെ ഇഖാമയാണ് റദ്ദാക്കപ്പെട്ടത്

MediaOne Logo

Web Desk

  • Published:

    16 Nov 2021 3:40 PM GMT

കുവൈത്തിൽ ഈ വർഷം മൂന്നുലക്ഷം വിദേശികൾക്ക് റെസിഡന്റ്സ് പെർമിറ്റ് നഷ്ടമായതായി താമസകാര്യവകുപ്പ്
X

കുവൈത്തിൽ ഈ വർഷം മൂന്നുലക്ഷം വിദേശികൾക്ക് റെസിഡന്റ്സ് പെർമിറ്റ് നഷ്ടമായതായി താമസകാര്യവകുപ്പ്. കോവിഡ് മൂലം തിരിച്ചു വരവ് മുടങ്ങിയതാണ് കൂടുതൽ പേർക്കും വിനയയായത്. 2021 ജനുവരി ഒന്ന് മുതൽ നവംബർ 15 വരെയുള്ള കാലയളവിൽ 316700 വിദേശികളുടെ ഇഖാമയാണ് റദ്ദാക്കപ്പെട്ടത്. അറബ്, ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇഖാമ നഷ്ടമായവരിൽ കൂടുതലും. കോവിഡിനെ തുടർന്ന് ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങൾ കാരണം തിരിച്ചു വരവ് മുടങ്ങിയവരാണ് കൂടുതലും.

സ്വന്തം താത്പര്യപ്രകാരമോ തൊഴിൽ നഷ്ടം മൂലമോ പ്രവാസം മതിയാക്കി മടങ്ങിയവരും വിവിധ കേസുകളിൽ നാടുകടത്തപ്പെട്ടവരും ഉൾപ്പെടെയുള്ള കണക്കാണിത്. കോവിഡ് മൂലം രാജ്യത്തിന് പുറത്ത് കുടുങ്ങി പോയവർക്ക് ഓൺലൈനായി റെസിഡൻസി പുതുക്കാൻ ആഭ്യന്തരമന്ത്രാലയം സൗകര്യം ഒരുക്കിയിരുന്നെങ്കിലും വലിയൊരു ശതമാനം ആളുകൾ ഇത് പ്രയോജനപ്പെടുത്തിയില്ല എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

അറുപതു വയസ്സ് കഴിഞ്ഞ ബിരുദമില്ലാത്ത വിദേശിയകളുടെ ഇഖാമ അപുതുക്കി നൽകില്ലെന്ന തീരുമാനവും നിരവധി പേർ പ്രവാസം മതിയാക്കി മടങ്ങുന്നതിനു കാരണമായി.ഫത്വ നിയമനിർമാണസമിതിയുടെ അംഗീകാരമില്ലാത്ത വിവാദ തീരുമാനം അടുത്തിടെ മാൻപവർ അതോറിറ്റി പിൻവലിച്ചിരുന്നു .



Three lakh foreigners have lost their residence permits in Kuwait this year, according to the Department of Housing. Most were humbled by covid's failure to return. During the period from January 1 to November 15, 2021, the iqama of 317,600 foreigners was canceled. Most of the Iqamah losers are from Arab and Asian countries. Most of those who failed to return were due to travel restrictions imposed by covid.

TAGS :

Next Story