ജിസിസിയിലെ പ്രവാസികൾക്ക് കുവൈത്തിൽ ടൂറിസ്റ്റ് വിസ ഓൺ അറൈവൽ
കുറഞ്ഞത് ആറ് മാസത്തേക്ക് സാധുവായ റെസിഡൻസി പെർമിറ്റ് വേണം

കുവൈത്ത് സിറ്റി: ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലെ പ്രവാസികൾക്ക് ഇനിമുതൽ കുവൈത്തിൽ ടൂറിസ്റ്റ് വിസ ഓൺ അറൈവൽ. വിസ ലഭ്യമാക്കാനുള്ള തീരുമാനം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽയൂസഫ് പുറപ്പെടുവിച്ചു.
ഔദ്യോഗിക ഗസറ്റ് കുവൈത്ത് അൽയൗമിൽ തീരുമാനം പ്രസിദ്ധീകരിച്ചു. കുറഞ്ഞത് ആറ് മാസത്തേക്ക് സാധുവായ റെസിഡൻസി പെർമിറ്റ് കൈവശം വച്ചിരിക്കുന്ന ജിസിസി രാജ്യത്തെ ഏതൊരു വിദേശ താമസക്കാരനും ടൂറിസ്റ്റ് വിസ ഓൺ അറൈവലിൽ കുവൈത്തിൽ പ്രവേശിക്കാൻ അർഹതയുണ്ടെന്ന് ഉത്തരവിൽ പറയുന്നു. ഗൾഫ് മേഖലയിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ പ്രവേശന നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുകയാണ് ലക്ഷ്യം. സൗദി അറേബ്യ, യുഎഇ, ഒമാൻ, ഖത്തർ, ബഹ്‌റൈൻ എന്നിവയാണ് കുവൈത്തിന് പുറമേയുള്ള ജിസിസി അംഗരാജ്യങ്ങൾ.
വിദേശികളുടെ താമസ നിയമവുമായി ബന്ധപ്പെട്ട 2024 ലെ 114-ാം നമ്പർ ഡിക്രി-നിയമത്തിന് അനുസൃതമാണ് തീരുമാനം. തീരുമാനത്തിന്റെ രണ്ടാം ആർട്ടിക്കിൾ 2008 ലെ 1228-ാം നമ്പർ മന്ത്രിതല പ്രമേയവും പരസ്പരവിരുദ്ധമായ വ്യവസ്ഥകളും റദ്ദാക്കുന്നു.
Adjust Story Font
16

