Quantcast

മീലാദ് കാമ്പയിൻ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു

MediaOne Logo

Web Desk

  • Published:

    1 Nov 2022 11:07 AM IST

മീലാദ് കാമ്പയിൻ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു
X

മീലാദ് കാമ്പയിനിന്റെ ഭാഗമായി ഐ.സി.എഫ് കുവൈത്ത് സിറ്റി സെൻട്രൽ സംഘടിപ്പിച്ച 'മാസ്റ്റർ മൈൻഡ്' ക്വിസ് മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ അദ്നാൻ സർഫറാസും സീനിയർ വിഭാഗത്തിൽ റയാ റിസാനും ഒന്നാം സ്ഥാനം നേടി. മിൻഹ ഫാത്തിമ (ജൂനിയർ), ഫൈഹ ഫാത്തിമ (സീനിയർ) എന്നിവർക്കാണ് രണ്ടാം സ്ഥാനം.

ഇൻഡോ അറബ് കൾച്ചറൽ ആന്റ് ലാംഗേജ് സെക്രട്ടറി ഡോ. അമീൻ മുഹമ്മദ് ഹസൻ സഖാഫി വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. മുഹമ്മദലി സഖാഫി പട്ടാമ്പി യോഗം നിയന്ത്രിച്ചു. അഹ്മദ് കെ മാണിയൂർ, അബ്ദുല്ല വടകര, അബൂ മുഹമ്മദ്, റഫീഖ് കൊച്ചനൂർ, എന്നീവർ ചടങ്ങിൽ സംബന്ധിച്ചു.

TAGS :

Next Story