Quantcast

51-ാമത് ദേശീയദിനം ആഘോഷിച്ച് കുവൈത്തിലെ യു.എ.ഇ എംബസി

എംബസി ജീവനക്കാരും കുവൈത്തിലെ യു.എ.ഇ പൗരന്മാരും പങ്കെടുത്തു

MediaOne Logo

Web Desk

  • Published:

    3 Dec 2022 11:12 PM IST

51-ാമത് ദേശീയദിനം ആഘോഷിച്ച് കുവൈത്തിലെ യു.എ.ഇ എംബസി
X

കുവൈത്ത് സിറ്റി: കുവൈത്തിലെ യു.എ.ഇ എംബസിയിൽ 51-ാമത് ദേശീയദിനം ആഘോഷിച്ചു. അംബാസഡർ മതാർ അൽ നെയാദി നേതൃത്വം നൽകി. അമീരി ദിവാൻ മന്ത്രി ഷെയ്ഖ് മുഹമ്മദ് അൽ അബ്ദുല്ല അൽ സബാ മുഖ്യാതിഥിയായിരുന്നു. എംബസി ജീവനക്കാരും കുവൈത്തിലെ യു.എ.ഇ പൗരന്മാരും പങ്കെടുത്തു. മഹത്തായ നേട്ടങ്ങളിലൂടെ യു.എ.ഇ പുരോഗതിയിലേക്കും വികസനത്തിലേക്കും നീങ്ങിയതായും ഭാവി സംബന്ധിച്ച വ്യക്തമായ കാഴ്ചപ്പാട് രാജ്യത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആഘോഷത്തോട് അനുബന്ധിച്ച് വിവിധ കലാപ്രകടനങ്ങള്‍ യു.എ.ഇ എംബസിയിൽ സംഘടിപ്പിച്ചു.

TAGS :

Next Story