കുവൈത്ത് ഉപപ്രധാനമന്ത്രി യു.എ.ഇയിൽ
ഇരു രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദ ബന്ധവും വിവിധ മേഖലകളിലുള്ള സഹകരണവും ശക്തമാക്കാൻ ധാരണ
കുവൈത്ത് സിറ്റി: യു.എ.ഇ സന്ദർശിച്ച് കുവൈത്ത് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹ്. അബൂദബിയിലെ ഖസർ അൽ ബഹറിൽ വെച്ച് യു.എ.ഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദ ബന്ധവും വിവിധ മേഖലകളിലുള്ള സഹകരണവും ശക്തമാക്കാൻ ധാരണയായി. പൊതു താൽപര്യങ്ങൾ മുൻനിർത്തി ജി.സി.സി രാജ്യങ്ങൾ സംയുക്ത സഹകരണം ശക്തിപ്പെടുത്തേണ്ടതിൻ്റെ പ്രാധാന്യവും ഇരുവരും ചർച്ച ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരവും ദീർഘകാലവുമായ ബന്ധം ആഘോഷിക്കുന്നതിനായി ജനുവരി 29 ന് ആരംഭിക്കുന്ന പരിപാടികൾക്ക് മുൻകൈയെടുത്ത യു.എ.ഇ പ്രസിഡന്റിനെ പ്രശംസിച്ചുകൊണ്ടുള്ള കുവൈത്ത് അമീറിന്റെ സന്ദേശം ഉപപ്രധാനമന്ത്രി കൈമാറി.
Next Story
Adjust Story Font
16

