Quantcast

അബ്ബാസിയയിൽ മലനാട് മഹോത്സവം 2K26 സീസൺ 2-ന്റെ ഫ്ലയർ പ്രകാശനം ചെയ്തു

MediaOne Logo

Gulf Desk

  • Published:

    7 Nov 2026 5:06 PM IST

അബ്ബാസിയയിൽ മലനാട് മഹോത്സവം 2K26 സീസൺ 2-ന്റെ ഫ്ലയർ പ്രകാശനം ചെയ്തു
X

കുവൈത്ത് സിറ്റി: പത്തനംതിട്ട എൻ.ആർ.ഐ അസോസിയേഷൻ കുവൈത്ത് സംഘടിപ്പിക്കുന്ന മലനാട് മഹോത്സവം 2K26 സീസൺ 2-ന്റെ ഫ്ലയർ പ്രകാശനം അബ്ബാസിയയിൽ നടന്നു. ആർ.ഇ.ജി എജ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ രക്ഷാധികാരി മുരളി എസ്. പണിക്കരാണ് ഫ്ലയർ പ്രകാശനം ചെയ്തത്. അഹമ്മദ് അൽ മഗ്രിബി കൺട്രി ഹെഡ് മൻസൂർ ചൂരി ഫ്ലയർ ഏറ്റുവാങ്ങി. പ്രസിഡന്റ് അൻസാരി എ. ജബ്ബാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

പ്രവാസികൾക്കിടയിൽ നാടിന്റെ സംസ്കാരവും സൗഹൃദവും നിലനിർത്തുന്നതിൽ ഇത്തരം ആഘോഷങ്ങൾക്ക് വലിയ പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഡിസംബർ 18-നാണ് മലനാട് മഹോത്സവം നടക്കുന്നത്. കലാ-സാംസ്കാരിക പരിപാടികളോടെ ഒരുങ്ങുന്ന ആഘോഷത്തിൽ പ്രവാസികളുടെ സജീവ പങ്കാളിത്തമാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.

TAGS :

Next Story