Quantcast

സരോദിൽ സംഗീതമഴ തീർത്ത് ഉസ്താദ് അംജദ് അലിഖാൻ

MediaOne Logo

Web Desk

  • Published:

    15 March 2023 8:46 AM GMT

Ustad Amjad Ali Khan
X

കുവൈത്തിൽ തിങ്ങിനിറഞ്ഞ ആരാധകർക്കു മുന്നിൽ സരോദിൽ സംഗീതമഴ തീർത്ത് ഉസ്താദ് അംജദ് അലിഖാനും മക്കളും. ശാസ്ത്രീയ സംഗീത സദ്യ പ്രവാസികൾക്ക് വേറിട്ട അനുഭവമായി.

ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽ കൗൺസിൽ ഗസ്റ്റ് യൂനിവേഴ്‌സിറ്റി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കച്ചേരി ആസ്വദിക്കാൻ നൂറുക്കണക്കിനു ആളുകളാണെത്തിയത്.

രണ്ട് മണിക്കൂറോളം നീണ്ടുനിന്ന കലാവിരുന്നിൽ ഉസ്താദ് അംജദ് അലിഖാനോടപ്പം മക്കളായ അമാനും അയാനും തബലയിൽ അനുബ്രത ചാറ്റർജിയും സംഗീത പ്രേമികളുടെ മനം കവർന്നു. ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സൈ്വക മുഖ്യാതിഥിയായിരുന്നു. ഐ.ബി.പി.സി ഭാരവാഹികളും നിരവധി നയതന്ത്ര പ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു.

TAGS :

Next Story