Quantcast

ഡെലിവറി ഡ്രൈവർമാർ നിയമം ലംഘിച്ചാൽ വാഹനം കണ്ടുകെട്ടും; കമ്പനികൾക്ക് കുവൈത്ത് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

ഡ്രൈവർമാർക്ക് ആവശ്യമായ ട്രാഫിക് ബോധവൽക്കരണം നൽകാൻ കമ്പനികൾക്ക് നിർദേശം നൽകി

MediaOne Logo

Gulf Desk

  • Published:

    5 Oct 2026 9:56 PM IST

Vehicles of delivery drivers violating the law will be confiscated; Kuwaiti ministry warns companies.
X

കുവൈത്ത് സിറ്റി: ഡെലിവറി ഡ്രൈവർമാർ ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് കമ്പനികൾക്ക് കുവൈത്ത് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. നിയമലംഘനം നടത്തുന്ന വാഹനങ്ങളും മോട്ടോർ സൈക്കിളുകളും രണ്ടു മാസത്തേക്ക് കണ്ടുകെട്ടും. കുവൈത്ത് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിൻ്റെ നിർദേശപ്രകാരം വിളിച്ചുചേർത്ത ഡെലിവറി കമ്പനി പ്രതിനിധികളുടെ യോഗത്തിലാണ് നിർദേശം.

ആഭ്യന്തര മന്ത്രാലയത്തിലെ ഉയർന്ന ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിൽ, ഡ്രൈവർമാർക്ക് ആവശ്യമായ ട്രാഫിക് ബോധവൽക്കരണം നൽകാൻ കമ്പനികൾക്ക് നിർദേശം നൽകി. നിലവിൽ നിരവധി ഡ്രൈവർമാർ നിയമലംഘനം നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും റോഡ് സുരക്ഷ ഉറപ്പാക്കാൻ വരും ദിവസങ്ങളിലും കർശന പരിശോധന തുടരുമെന്നും മന്ത്രാലയം അറിയിച്ചു.

TAGS :

Next Story