താമസനിയമ ലംഘനം; പരിശോധനയിൽ 55 പ്രവാസികൾ പിടിയിലായി

MediaOne Logo

Web Desk

  • Published:

    27 May 2023 2:14 AM GMT

Inspection
X

കുവൈത്തില്‍ താമസനിയമ ലംഘകരെ പിടികൂടാൻ നടത്തിയ പരിശോധനയിൽ വിവിധ രാജ്യക്കാരായ 55 പ്രവാസികൾ അറസ്റ്റിലായി. ജലീബ് ഷുയൂഖ്, അൽ-റായ്, ജഹ്‌റ മേഖലകളിലാണ് പരിശോധന നടന്നത്.

കഴിഞ്ഞ ദിവസങ്ങളിലായി ശക്തമായ സുരക്ഷാ പരിശോധനയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്നത്. പബ്ലിക് അതോറിറ്റി മാന്‍പവറിന്‍റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകള്‍ സംയുക്തമായാണ് പരിശോധന നടത്തിയത്.

തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് ജോലി ചെയ്യുന്നവരും താമസ നിയമങ്ങള്‍ പാലിക്കാത്തവരും ഉള്‍പ്പെടെയുള്ളവരെയാണ് പിടികൂടിയതെന്ന് അധികൃതര്‍ അറിയിച്ചു. പിടിയിലായവരെ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി. അതിനിടെ നിയമ ലംഘനങ്ങൾക്കെതിരായ പരിശോധനകൾ തുടരുമെന്ന് അഭ്യന്തര മന്ത്രാലയം അറിയിച്ചു.

TAGS :

Next Story