സന്ദർശക വിസയിലുള്ളവർക്ക് ഗവൺമെന്റ് ആശുപത്രികളിൽ ചികിത്സ ലഭിക്കില്ല: കുവൈത്ത് ആരോഗ്യമന്ത്രി
പൗരന്മാർക്കും ഇൻഷുറൻസുള്ള താമസക്കാർക്കുമായുള്ള ആരോഗ്യ സംവിധാനത്തിന്റെ സുസ്ഥിരത സംരക്ഷിക്കാനാണ് നടപടി

കുവൈത്ത് സിറ്റി: താത്കാലിക അല്ലെങ്കിൽ സന്ദർശക വിസകളിൽ കുവൈത്തിലെത്തുന്നവർക്ക് പൊതു ആശുപത്രികളിലും സ്‌പെഷ്യലിസ്റ്റ് സെന്ററുകളിലും പ്രാഥമിക ആരോഗ്യ ക്ലിനിക്കുകളിലും ആരോഗ്യ സേവനങ്ങൾ ലഭ്യമാകില്ലെന്ന് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽഅവാദി. പൗരന്മാർക്കും ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയുള്ള താമസക്കാർക്കുമായുള്ള ആരോഗ്യ സംവിധാനത്തിന്റെ സുസ്ഥിരത സംരക്ഷിക്കാനാണ് നടപടിയെന്ന് മന്ത്രാലയം വിശദീകരിച്ചു.
സേവന നിലവാരം സംരക്ഷിക്കുക, അമിത ജോലിഭാരം തടയുക, ലഭ്യമായ ശേഷികൾ ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും അർഹതയുള്ളവർക്ക് മാത്രമായി നൽകുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നിവയാണ് ലക്ഷ്യം.
ആരോഗ്യ ഇൻഷുറൻസുള്ള താമസക്കാരിലും പൗരന്മാരിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ, ഉയർന്ന നിലവാരമുള്ള സേവനങ്ങൾ നിലനിർത്താനും കുവൈത്തിന്റെ ആരോഗ്യ സംരക്ഷണ ശൃംഖലയിലുള്ള വിശ്വാസം ശക്തിപ്പെടുത്താനും മന്ത്രാലയം ലക്ഷ്യമിടുന്നു.
Adjust Story Font
16

