Quantcast

വാക്‌സിൻ സംബന്ധിച്ചു വരുന്ന മൊബൈൽ സന്ദേശങ്ങളിൽ ജാഗ്രത; മുന്നറിയിപ്പുമായി കുവൈത്ത് ആരോഗ്യമന്ത്രാലയം

ബൂസ്റ്റർ വാക്‌സിനേഷനുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശങ്ങൾ വന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.

MediaOne Logo

Web Desk

  • Updated:

    2021-10-04 15:05:21.0

Published:

4 Oct 2021 2:43 PM GMT

വാക്‌സിൻ സംബന്ധിച്ചു വരുന്ന മൊബൈൽ സന്ദേശങ്ങളിൽ ജാഗ്രത; മുന്നറിയിപ്പുമായി കുവൈത്ത് ആരോഗ്യമന്ത്രാലയം
X

കുവൈത്തിൽ വാക്സിൻ വിവരങ്ങൾ ആവശ്യപ്പെട്ടു വരുന്ന വ്യാജ മൊബൈൽ സന്ദേശങ്ങളെ കുറിച്ച് മുന്നറിയിപ്പുമായി ആരോഗ്യമന്ത്രാലയം. ഇത്തരം സന്ദേശങ്ങളോടും ലിങ്കുകളോടും പ്രതികരിക്കുമ്പോൾ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു.

കോവിഡ് വാക്സിനേഷന്‍റെ ഭാഗമായ ബൂസ്റ്റർ വാക്സിൻ സ്വീകരിച്ചവരില്‍ ചിലരുടെ മൊബൈലിലേക്ക് ആരോഗ്യമന്ത്രാലയത്തിന്റെ പേരിൽ വ്യാജ സന്ദേശം എത്തിയ പശ്ചാത്തലത്തിലാണ് ഹാക്കിങ് സാധ്യതയെക്കുറിച്ച് അധികൃതർ മുന്നറിയിപ്പ് നൽകിയത്. വ്യക്തി വിവരങ്ങൾ നൽകിയ ശേഷം വാക്സിന്‍ സർട്ടിഫിക്കറ്റിനായി ലിങ്ക് തുറക്കാന്‍ ആവശ്യപ്പെട്ടായിരുന്നു സന്ദേശം.

ഇത്തരത്തിലുള്ള ലിങ്കുകളോടും സന്ദേശങ്ങളോടും പ്രതികരിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും മൊബൈൽ ഫോണിലെ അക്കൗണ്ട് വിവരങ്ങളും മറ്റും ഹാക്ക് ചെയ്യപെടാൻ കാരണമാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. വാക്സിനെടുത്തവരുടെ വിവരങ്ങളും മറ്റും ആവശ്യപ്പെടാറില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. വാക്സിൻ സർട്ടിഫിക്കറ്റ് അയച്ചു കൊടുക്കാൻ ആവശ്യപ്പെട്ട് ആരോഗ്യമന്ത്രാലയത്തിന്റെ പേരിൽ ചിലർക്ക് നേരത്തെ വ്യാജഫോൺ കോളുകളും ലഭിച്ചിരുന്നു .

TAGS :

Next Story