കുവൈത്തിൽ താമസസ്ഥലത്ത് കഞ്ചാവ് ചെടികൾ വളർത്തിയ യുവാവ് പിടിയിൽ

MediaOne Logo

Web Desk

  • Updated:

    2022-11-21 04:22:50.0

Published:

21 Nov 2022 4:22 AM GMT

കുവൈത്തിൽ താമസസ്ഥലത്ത് കഞ്ചാവ് ചെടികൾ   വളർത്തിയ യുവാവ് പിടിയിൽ
X

താമസ സ്ഥലത്ത് കഞ്ചാവ് ചെടികൾ വളർത്തിയ യുവാവിനെ കുവൈത്തിൽ അറസ്റ്റുചെയ്തു. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. കഞ്ചാവ് ചെടിയുടെ വിത്തുകളും കഞ്ചാവും , ഓയിലും താമസ സ്ഥലത്ത് നിന്ന് പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു.

വീട്ടിൽ ശാസ്ത്രീയ രീതിയിൽ ചെടികൾക്ക് വളരാനുള്ള സജ്ജീകരണങ്ങളോടെയായിരുന്നു യുവാവ് കഞ്ചാവ് കൃഷി നടത്തിയത്. വീട്ടിൽ വളർത്തിയ കഞ്ചാവ് ഉപഭോക്താക്കൾക്ക് എത്തിച്ച് നൽകിയതായി പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. തുടർ നടപടികൾക്കായി പ്രതിയെ പ്രോസിക്യൂഷന് കൈമാറിയതായി അധികൃതർ അറിയിച്ചു.

TAGS :

Next Story