Quantcast

കുവൈത്ത് മന്ത്രിസഭ രാജിവെച്ചു

പാര്‍ലിമെന്റില്‍ കുറ്റവിചാരണ പ്രമേയം അവതരിപ്പിക്കാനിരിക്കെയാണ് മന്ത്രിസഭയുടെ രാജി

MediaOne Logo

Web Desk

  • Updated:

    2023-01-23 20:22:23.0

Published:

23 Jan 2023 4:37 PM GMT

കുവൈത്ത് മന്ത്രിസഭ രാജിവെച്ചു
X

കുവൈത്ത് സിറ്റി: കുവൈത്തിൽ വീണ്ടും രാഷ്ട്രീയ അസ്ഥിരത. പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജിവെച്ചു. ധനമന്ത്രി ഉള്‍പ്പടെയുള്ള കാബിനറ്റ് അംഗങ്ങള്‍ക്കെതിരെ ദേശീയ അസംബ്ലിയിൽ കുറ്റവിചാരണ പ്രമേയം അവതരിപ്പിക്കാനിരിക്കെയാണ് മന്ത്രിസഭയുടെ രാജി.

തിങ്കളാഴ്ച അമീറിന് മുമ്പാകെ പ്രധാനമന്ത്രി രാജിക്കത്ത് സമര്‍പ്പിച്ചതായി പ്രാദേശിക മാധ്യമമായ അൽ ഖബസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാൽ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങൾ വന്നിട്ടില്ല. അമീർ രാജി അംഗീകരിക്കുന്ന മുറക്കാകും തീരുമാനം പ്രാപല്യത്തിൽ വരിക. ധന പ്രതിസന്ധിയെ തുടര്‍ന്ന് ധന മന്ത്രി അബ്ദുൽ വഹാബ് അൽ റാഷിദ്, കാബിനറ്റ് കാര്യ മന്ത്രി ബറാക്ക് അൽ ഷിത്താൻ എന്നിവർക്കെതിരെ ദേശീയ അസംബ്ലിയിൽ കുറ്റ വിചാരണ പ്രമേയം അവതരിപ്പിക്കുമെന്ന് എം.പിമാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിറകെ മന്ത്രിസഭാ രാജി സൂചനകള്‍ നല്‍കിയിരുന്നു .

കഴിഞ്ഞ സെപ്റ്റംബർ 29 ലാണ് ദേശീയ അസംബ്ലി തെരഞ്ഞെടുപ്പ് നടന്നത്. ഒക്ടോബർ 5 നു മന്ത്രി സഭ രൂപീകരിച്ചിരുന്നുവെങ്കിലും ചില മന്ത്രിമാര്‍ കാബിനറ്റില്‍ ചേരാന്‍ വിമുഖത പ്രകടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന കൂടിയാലോചനകൾക്ക് ശേഷം ഒക്ടോബർ 17 ന് മന്ത്രി സഭ അധികാരമേറ്റെങ്കിലും നാലു മാസത്തിന് ശേഷം വീണ്ടും സര്‍ക്കാര്‍ രാജിവെക്കുകയാണ്. പാർലമെന്റും സർക്കാറും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് പല സർക്കാറുകളുടെയും രാജിയിൽ കലാശിക്കുവാന്‍ കാരണം.

TAGS :

Next Story