Quantcast

ഷാർജയിൽ നിന്ന് ലക്ഷം പുസ്തകം കേരളത്തിലെ വായനശാലകളിലേക്ക്; പദ്ധതിയുമായി ടി.എൻ പ്രതാപൻ എം.പി

വിദ്യാർഥികൾ കുറഞ്ഞത് ഒരു പുസ്തകവും അധ്യാപകർ പത്ത് പുസ്തകവും പദ്ധതിയിലേക്ക് സംഭാവന ചെയ്യണം.

MediaOne Logo

Web Desk

  • Published:

    6 Oct 2022 7:18 PM GMT

ഷാർജയിൽ നിന്ന് ലക്ഷം പുസ്തകം കേരളത്തിലെ വായനശാലകളിലേക്ക്; പദ്ധതിയുമായി ടി.എൻ പ്രതാപൻ എം.പി
X

കേരളത്തിലെ വായനശാലകൾക്ക് ഗൾഫിൽ നിന്ന് ഒരുലക്ഷത്തിലേറെ പുസ്തകങ്ങൾ സമാഹരിക്കുന്ന പദ്ധതിയുമായി ടി.എൻ പ്രതാപൻ എം.പി. വിദ്യാരംഭ ദിനത്തിൽ പദ്ധതിയുടെ ഉദ്ഘാടനം ഷാർജ ഇന്ത്യൻ സ്കൂളിൽ നടന്നു. ലക്ഷ്യം കൈവരിച്ചാൽ പുസ്തകസമാഹരണത്തിൽ ഇത് ലോക റെക്കോർഡാകുമെന്നാണ് കണക്കാക്കുന്നത്.

ചടങ്ങുകളിൽ സമ്മാനങ്ങൾക്കും പൂക്കൾക്കും പകരം പുസ്തകം മാത്രമേ ഉപഹാരമായി സ്വീകരിക്കൂ എന്ന് പ്രഖ്യാപിച്ച ടി.എൻ പ്രതാപൻ എം.പിയുടെ പുസ്തക ശേഖരണ പദ്ധതിയുടെ തുടർച്ചയാണ് ഗൾഫിൽ നടപ്പാക്കുന്നത്. പുസ്തക ശേഖരണത്തിന്റെ ഉദ്ഘാടനം ഷാർജ ഇന്ത്യൻ സ്കൂളിൽ ടി.എൻ പ്രതാപൻ എം.പി തന്നെ നിർവഹിച്ചു.

20,000 പുസ്തകങ്ങൾ ശേഖരിക്കാനാണ് എം.പി ആവശ്യപ്പെട്ടതെങ്കിലും അത് ഒരു ലക്ഷമാക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് സ്കൂൾ പ്രിൻസിപ്പൽ പ്രമോദ് മഹാജൻ പറഞ്ഞു. വിദ്യാർഥികൾ കുറഞ്ഞത് ഒരു പുസ്തകവും അധ്യാപകർ പത്ത് പുസ്തകവും പദ്ധതിയിലേക്ക് സംഭാവന ചെയ്യണം.

ഏറ്റവും കൂടുതൽ പുസ്തകം നൽകുന്ന വിദ്യാർഥികൾക്കും, അധ്യാപകർക്കും, സ്കൂളിനും യു.എ.ഇയിലെ വിദ്യാഭ്യാസ സ്ഥാപനമായ അറ്റ്ലസ് ഗ്രൂപ്പ് ഓഫ് എജുക്കേഷനും, എം.പിയും സ്വർണമെഡലുകൾ സമ്മാനമായി നൽകും. പുസ്തകശേഖരത്തിൽ റെക്കോർഡ് സൃഷ്ടിക്കാനുള്ള തയാറെടുപ്പിലാണ് വിദ്യാർഥികൾ.

ഡോ. അബ്ദുൽകലാമിന്റെയും, ജവഹർലാൽ നെഹ്റുവിന്റെയും പുസ്തകങ്ങൾ വായിച്ച കുട്ടികളുംയ അധ്യാപകരെയും എം.പി വേദിയിലേക്ക് വിളിച്ച് ആദരിച്ചു. കുട്ടികൾ സമാഹിരിക്കുന്ന ഒരുലക്ഷത്തിലേറെ പുസ്തകങ്ങൾ നവംബറിൽ നടക്കുന്ന ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലാണ് എം.പിക്ക് കൈമാറുക. സ്കൂളിലെ ഡാൻസ് ക്ലബിന്റെ ഉദ്ഘാടനവും എം.പി നിർവഹിച്ചു.

TAGS :

Next Story