Quantcast

അബൂദബി റബ്ദാൻ മാളിൽ ലുലു ഹൈപ്പർമാർക്കറ്റ് പുതിയ ശാഖ തുറന്നു

അബൂദബി എമിറേറ്റിലെ ലുലുവിന്റെ നാല്‍പ്പതാമത്തെ ഹൈപ്പര്‍മാര്‍ക്കറ്റാണിത്

MediaOne Logo

Web Desk

  • Updated:

    2023-02-06 19:10:59.0

Published:

7 Feb 2023 12:39 AM IST

അബൂദബി റബ്ദാൻ മാളിൽ ലുലു ഹൈപ്പർമാർക്കറ്റ് പുതിയ ശാഖ തുറന്നു
X

അബൂദബി: ലുലു ഗ്രൂപ്പിന്റെ 246-ാമത്തെ ഹൈപ്പര്‍ മാര്‍ക്കറ്റ് അബൂദബിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. റബ്ദാന്‍ മാളിലാണ് പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ്. യു എ ഇ സഹകരണ സ്ഥാപനമായ ബൈനല്‍ ജസ്റൈൻ കോ ഓപ്പറേറ്റീവ് ബോര്‍ഡ് ചെയര്‍മാന്‍ ശൈഖ് ഹമദ് ബിന്‍ ബുത്തി അല്‍ ഹമദാണ് ഉദ്ഘാടനം നിർവഹിച്ചത്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി സന്നിഹിതനായിരുന്നു.

അബൂദബി എമിറേറ്റിലെ ലുലുവിന്റെ നാല്‍പ്പതാമത്തെ ഹൈപ്പര്‍മാര്‍ക്കറ്റാണിത്. ലുലു ഗ്രൂപ്പ് സി.ഇ.ഒ. സൈഫി രൂപാവാല, എം.എ. അഷ്‌റഫ് അലി എന്നിവർ തുടങ്ങിയവർ പങ്കെടുത്തു. യു എ ഇയിലെ സഹകരണ സ്ഥാപനവുമായി കൈകോർക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് എം എ യൂസഫലി പറഞ്ഞു.

TAGS :

Next Story